Saturday, July 24, 2021
Home Newsfeed ഖത്തറിൽ ഇന്നുമുതൽ കൂടുതൽ ഇളവുകൾ

ഖത്തറിൽ ഇന്നുമുതൽ കൂടുതൽ ഇളവുകൾ

ദോഹ: ഖത്തറിൽ ഇന്ന് മുതൽ കൂടുതൽ ഇളവുകൾ ലഭ്യമായി തുടങ്ങും. ഘട്ടം ഘട്ടമായി സാധാരണ നിലയിലേക്ക് തിരിച്ചു വരുന്നതിന്റെ ഭാഗമായാണ് നടപടികൾ. നാഷണൽ ഹെൽത്ത് സ്ട്രാറ്റജിക് കമ്മിറ്റിയുടെ ശുപാർശ അനുസരിച്ച് പ്രഖ്യാപിച്ച ഇളവുകളാണ് ഇന്ന് മുതൽ നിലവിൽ വരിക. ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ജനങ്ങൾ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുകയും കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുകയും ചെയ്യണമെന്ന് നിർദേശമുണ്ട്. നിർദ്ദേശിച്ചിരിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ സ്വീകരിച്ചില്ലെങ്കിൽ കനത്ത ശിക്ഷ നേരിടേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഖത്തർ ജനസംഖ്യയുടെ മൂന്നിൽ രണ്ടു ഭാഗം ആളുകളും വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞതായി അധികൃതർ അറിയിച്ചു.

Most Popular