Sunday, July 25, 2021
Home Newsfeed ഖത്തറിലെ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളിന് പുതിയ ഭാരവാഹികള്‍

ഖത്തറിലെ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളിന് പുതിയ ഭാരവാഹികള്‍

ദോഹ: ഖത്തറിലെ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളിന്റെ പുതിയ ഭാരവാഹികളെ സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് തിരഞ്ഞെടുത്തതായി ചെയര്‍മാന്‍ ഗാനിം അല്‍ ഖുവാരി അറിയിച്ചു. റഷീദ് അഹമദാണ് പുതിയ വൈസ് ചെയര്‍മാനും മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റും. നിലവിലുള്ള വൈസ് ചെയര്‍മാനും പ്രസിഡന്റുമായ കെ സി അബ്ദുല്ലത്തീഫിനെ മാനേജിങ് ഡയറക്ടറായും നിയമിച്ചു.

ഇരുവരും മാനേജ്‌മെന്റ് കമ്മിറ്റിയില്‍ ഡയറക്ടര്‍ ബോര്‍ഡിനെ പ്രതിനിധാനംചെയ്യും. മാനേജ്‌മെന്റ് കമ്മിറ്റിയിലെ മറ്റംഗങ്ങള്‍: അന്‍വര്‍ ഹുസൈന്‍ (വൈസ് പ്രസിഡന്റ്), ഇ. അര്‍ഷദ് (ജനറല്‍ സെക്രട്ടറി), എസ്. നൂറുദ്ദീന്‍ (ട്രഷറര്‍), മുഷീര്‍ അബ്ദുല്ല (സെക്രട്ടറി). സര്‍ഫറാസ് ഇസ്മാഈല്‍.

വിദ്യാഭ്യാസമേഖലയിലും നൈപുണ്യ വികസന മേഖലയിലും ദീര്‍ഘകാലത്തെ പരിചയസമ്പത്തുള്ള റഷീദ് അഹമ്മദ് ഖത്തറിലെ അറിയപ്പെടുന്ന സാമൂഹികപ്രവര്‍ത്തകന്‍ കൂടിയാണ്. ജനറല്‍ സെക്രട്ടറി അര്‍ഷദ് ഐടി ആപ്ലിക്കേഷന്‍ വിദഗ്ധനും അന്‍വര്‍ ഹുസൈന്‍ എജുക്കേഷന്‍ മാനേജ്‌മെന്റ് മേഖലയില്‍ പരിചയമുള്ള മാനേജ്‌മെന്റ് കണ്‍സല്‍ട്ടന്റുമാണ്.

ഖത്തറിലെ ദീര്‍ഘകാല പ്രവാസിയും ശാന്തിനികേതന്‍ സ്‌കൂളിന്റെ വളര്‍ച്ചയില്‍ നേതൃപരമായ പങ്കുവഹിച്ച വ്യക്തിയുമാണ് കെ സി അബ്ദുല്ലത്തീഫ്.

 

Most Popular