Friday, June 25, 2021
Home Newsfeed പ്രമുഖ പണ്ഡിതന്‍ യൂസുഫുല്‍ ഖറദാവിക്ക് കോവിഡ്

പ്രമുഖ പണ്ഡിതന്‍ യൂസുഫുല്‍ ഖറദാവിക്ക് കോവിഡ്

ദോഹ: അറിയപ്പെടുന്ന ഇസ്ലാമിക പണ്ഡിതനും ആഗോള മുസ്ലിം പണ്ഡിതസഭാ സ്ഥാപകചെയര്‍മാനുമായ യൂസുഫുല്‍ ഖറദാവിക്ക് കോവിഡ് സ്ഥിരീകരിച്ചു. 95 വയസുള്ള അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഔദ്യോഗിക ട്വിറ്ററില്‍ അറിയിച്ചു.

ചികില്‍സയില്‍ കഴിയുന്ന തനിക്കായി പ്രാര്‍ഥിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. വര്‍ഷങ്ങളായി ഖത്തറിലാണ് അദ്ദേഹം താമസിക്കുന്നത്. നേരത്തേ ഖത്തര്‍ ഗ്രാന്‍ഡ് മോസ്‌കില്‍ ഖുതുബ നിര്‍വഹിക്കാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രഭാഷണം കേള്‍ക്കാനായി നിരവധി പേരാണ് മസ്ജിദില്‍ എത്തിയിരുന്നത്.

Most Popular