ദോഹ: ഖത്തറിലെ അറിയപ്പെടുന്ന സാംസ്കാരിക പ്രവര്‍ത്തകനും കവിയുമായ കുറ്റിപ്പുറം കാലടി സ്വദേശി മണികണ്ഠമേനോന്‍(54) ദോഹയില്‍ നിര്യാതനായി.
ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ അര്‍ധരാത്രിയോടെയാണ് അന്ത്യം. ഇന്ത്യന്‍ മിലിറ്ററി സേവനത്തിന് ശേഷം ഖത്തറില്‍ അമീരി എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായി ജോലി ചെയ്ത് വരികയായിരുന്നു.
ഖത്തര്‍ കാലടീയം പ്രവാസി കൂട്ടായ്മ ജനറല്‍ സെക്രട്ടറിയായിരുന്നു. ഖത്തര്‍ ഇടപ്പാളയം, സ്നേഹവീട് സാഹിത്യ കൂട്ടായ്മ തുടങ്ങി ഒട്ടേറെ സംഘടനകളില്‍ സജീവമായിരുന്നു. പ്രളയം, കൊറോണ പോലുള്ള ദുരിതങ്ങളില്‍ ജീവകാരുണ്യ രംഗത്തും സജീവമായിരുന്നു. തന്റെ കവിതാസമാഹാരത്തിന്റെ പ്രകാശനത്തിനായി തയ്യാറെടുക്കവേയാണ് അന്ത്യം.
ഭാര്യ: ബേബി മേനോന്. മക്കള്‍: സ്വാതി (ഖത്തര്‍ എയര്‍വെയ്സ്) ശബരീഷ്, അനൂപ് കൃഷ്ണന് (എഞ്ചിനീയര്‍-ഖത്തര്‍).
ALSO WATCH