Saturday, July 31, 2021
Home Gulf Qatar ഖത്തറില്‍ അണ്‍ലോക്ക്-4 രണ്ട് ഘട്ടമായി തിരിക്കും; സപ്തംബര്‍ 1 മുതലുള്ള ആദ്യ ഘട്ടത്തില്‍ ഇളവ് നല്‍കുന്ന...

ഖത്തറില്‍ അണ്‍ലോക്ക്-4 രണ്ട് ഘട്ടമായി തിരിക്കും; സപ്തംബര്‍ 1 മുതലുള്ള ആദ്യ ഘട്ടത്തില്‍ ഇളവ് നല്‍കുന്ന മേഖലകള്‍ ഇവയാണ്

ദോഹ: സപ്തംബര്‍ 1 മുതല്‍ ആരംഭിക്കുന്ന കോവിഡ് നിയന്ത്രണം നീക്കല്‍ നാലാം ഘട്ടം രണ്ട് ഭാഗമായി തിരിക്കാന്‍ ക്രൈസിസ് മാനേജ്‌മെന്റ് സുപ്രിം കമ്മിറ്റി തീരുമാനിച്ചു. ആദ്യഘട്ടം സപ്തംബര്‍ 1ന് ആരംഭിക്കും. സാഹചര്യം വിലയിരുത്തിയ ശേഷം സപ്തംബര്‍ മൂന്നാം വാരത്തില്‍ രണ്ടാംഘട്ടം തുടങ്ങുമെന്നും തുടര്‍ന്ന് കൂടുതല്‍ ഇളവുകള്‍ അനുവദിക്കുകയോ നിയന്ത്രണങ്ങള്‍ പുനസ്ഥാപിക്കുകയോ ചെയ്യുമെന്നും സുപ്രിംകമ്മിറ്റി അറിയിച്ചു.

സപ്തംബര്‍ 1 മുതല്‍ നല്‍കുന്ന ഇളവുകള്‍ ഇവയാണ്
1. എല്ലാ പള്ളികളും ജുമുഅ പ്രാര്‍ഥന ഉള്‍പ്പെടെ അനുവദിച്ച് കൊണ്ട് തുറക്കും. എന്നാല്‍, ടോയ്‌ലറ്റുകളും ശുചിമുറികളും അടച്ചിടും

2. സര്‍ക്കാര്‍, സ്വകാര്യ ഓഫിസുകളില്‍ 80 ശതമാനം ഹാജര്‍ നില തുടരും

3. ഇന്‍ഡോര്‍ ഒത്തൂകൂടലുകളില്‍ പരമാവധി 15 പേരും ഔട്ട്‌ഡോറില്‍ 30 പേരും

4. ഇന്‍ഡോര്‍ വിവാഹങ്ങളില്‍ 40 പേര്‍ക്കും ഔട്ട്‌ഡോറില്‍ 80 പേര്‍ക്കും പങ്കെടുക്കാം. ഇഹ്തിറാസ് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ പാലിക്കണം

5. വീടുകളില്‍ പാര്‍ട്ടി നടത്തുമ്പോള്‍ വ്യക്തികളും വെഡ്ഡിങ് ഹാളുകളില്‍ മാനേജര്‍മാരും പങ്കെടുത്തവരുടെ വിവരം സൂക്ഷിക്കണം

6. സിനിമാ തിയേറ്ററുകള്‍ 15 ശതമാനം ശേഷിയില്‍ തുറക്കാം. പ്രവേശനം 18 വയസ്സിന് മുകളില്‍ മാത്രം

7. കളിമൈതാനങ്ങളും വിനോദ കേന്ദ്രങ്ങളും അടച്ചിടും

8. പ്രാദേശിക എക്‌സിബിഷനുകള്‍ 30 ശതമാനം ശേഷിയില്‍ നടത്താം

9. മെട്രോ, പൊതു ഗതാഗത സേവനങ്ങള്‍ 30 ശതമാനം ശേഷിയില്‍ പ്രവര്‍ത്തനമാരംഭിക്കും

10. ഖത്തര്‍ ട്രാവല്‍ പോളിസി തുടരും. പൊതുജനാരോഗ്യ മന്ത്രാലയം കോവിഡ് ലോ റിസ്‌ക് രാജ്യങ്ങളുടെ പട്ടിക അതത് സമയങ്ങളില്‍ പുതുക്കും

11. ഡ്രൈവിങ് സ്‌കൂളുകള്‍ 50 ശതമാനം ശേഷിയില്‍ തുടരും

12. കായിക മല്‍സരങ്ങളില്‍ ഇന്‍ഡോറില്‍ 20 ശതമാനവും ഔട്ട്‌ഡോറില്‍ 30 ശതമാനവും കാണികളെ അനുവദിക്കും

13. സ്വകാര്യ ഹെല്‍ത്ത് ക്ലിനിക്കുകള്‍ക്ക് പൂര്‍ണ ശേഷിയില്‍ പ്രവര്‍ത്തിക്കാം

14. മാളുകള്‍ക്ക് 50 ശതമാനം ശേഷിയില്‍ നോര്‍മല്‍ വര്‍ക്കിങ് ടൈമില്‍ പ്രവര്‍ത്തിക്കാം. ഫുഡ് കോര്‍ട്ടുകള്‍ 30 ശതമാനം ശേഷിയില്‍. കുട്ടികള്‍ക്കും പ്രവേശനം

15. റസ്റ്റോറന്റ് കപ്പാസിറ്റി വര്‍ധിപ്പിക്കും

16. സൂക്കുകള്‍ക്ക് 75 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. ഹോള്‍സെയില്‍ മാര്‍ക്കറ്റുകള്‍ 50 ശതമാനം ശേഷിയായി വര്‍ധിപ്പിച്ചു

17. മ്യൂസിയങ്ങളും പബ്ലിക് ലൈബ്രറികളും പൂര്‍ണ ശേഷിയില്‍ സാധാരണ സമയത്ത് പ്രവര്‍ത്തിക്കാം. മുന്‍കരുതലുകള്‍ പാലിക്കണം

18. ഹെല്‍ത്ത് ക്ലബ്ബുകള്‍, ജിമ്മുകള്‍, സ്വിമ്മിങ് പൂളുകള്‍ എന്നിവ 50 ശതമാനം ശേഷിയില്‍. മസ്സാജ്, സോന സര്‍വീസുകള്‍ 30 ശതമാനം ശേഷിയില്‍. ഇന്‍ഡോര്‍ സ്വിമ്മിങ് പൂളുകളില്‍ 30 ശതമാനം ആളുകള്‍ മാത്രം

19. വീടുകളില്‍ ചെന്നുള്ള ബ്യൂട്ടി, ബാര്‍ബര്‍, മസ്സാജ്, ഫിറ്റ്‌നസ് ട്രെയ്‌നിങ് സേവനങ്ങള്‍ക്ക് വിലക്ക് തുടരും

20. സ്വകാര്യ വിദ്യാഭ്യാസ, പരിശീലന കേന്ദ്രങ്ങള്‍ 50 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം.

21. ജോലി സ്ഥലങ്ങളില്‍ ഹോസ്പിറ്റാലിറ്റി, ക്ലീനിങ് സേവനങ്ങള്‍ 30 ശതമാനം ശേഷിയില്‍. വീടുകളില്‍ ചെന്നും സേവനം നല്‍കാം

കൂടുതല്‍ നിയന്ത്രണങ്ങള്‍ നീക്കുന്നത് ജനങ്ങളുടെ സഹകരണത്തിന് അനുസരിച്ചായിരിക്കുമെന്ന് സുപ്രിം കമ്മിറ്റി അറിയിച്ചു.

Most Popular