
നൈഗറിലെ രണ്ട് ആക്രമണങ്ങളെയും ശക്തമായി അപലപിച്ച് ഖത്തർ
HIGHLIGHTS
അക്രമവും ഭീകരതയും നിരാകരിക്കുക എന്നത് ഖത്തറിന്റെ ഉറച്ച നിലപാടാണെന്ന് വിദേശകാര്യ മന്ത്രാലയം ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ ആവര്‍ത്തിച്ചു.
ദോഹ: വെസ്റ്റേണ്‍ നൈഗറിലെ രണ്ട് ഗ്രാമങ്ങളെ ലക്ഷ്യമാക്കി നടത്തിയ രണ്ട് ആക്രമണങ്ങളെയും ഖത്തര്‍ ശക്തമായി അപലപിച്ചു. അക്രമവും ഭീകരതയും നിരാകരിക്കുക എന്നത് ഖത്തറിന്റെ ഉറച്ച നിലപാടാണെന്ന് വിദേശകാര്യ മന്ത്രാലയം ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ ആവര്‍ത്തിച്ചു.
ഈ ആക്രമണത്തില്‍ നിരവധി പേര് മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവര്‍ക്ക് വേഗത്തില്‍ സുഖം പ്രാപിക്കക്കട്ടെയെന്നും പ്രസ്താവനയില്‍ പറയുന്നു.