Wednesday, June 23, 2021
Home Newsfeed ഖത്തറിലെ ടാര്‍ജറ്റ് ലോജിസ്റ്റിക്‌സ് എംഡി ബി ഗോപകുമാര്‍ നിര്യാതനായി

ഖത്തറിലെ ടാര്‍ജറ്റ് ലോജിസ്റ്റിക്‌സ് എംഡി ബി ഗോപകുമാര്‍ നിര്യാതനായി

ദോഹ: ദോഹയിലെ ടാര്‍ജറ്റ് ലോജിസ്റ്റിക്‌സ് മാനേജിങ് ഡയറക്ടര്‍
ബി ഗോപകുമാര്‍(62) ഹൃദയാഘാതംമൂലം ദോഹയില്‍ നിര്യാതനായി. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ-കരൂര്‍ തത്തമത്ത് കളത്തില്‍ വീട്ടില്‍ പരേതരായ ഭാസ്‌കര പിള്ളയുടെയും കമലക്കുട്ടിയുടെയും മകനാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഹമദ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.

25 വര്‍ഷമായി ഖത്തറില്‍ ബിസിനസ് ചെയ്തുവരികയായിരുന്നു. ഭാര്യ: കലാഗോപകുമാര്‍. മക്കള്‍: നിഖില്‍ (ദോഹ), നിമിഷ(സ്വിറ്റ്‌സര്‍ലന്‍ഡ്). ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടര്‍ നടപടികള്‍ക്കു ശേഷം നാട്ടിലെത്തിച്ച് സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ALSO WATCH

Most Popular