Sunday, May 16, 2021
Home Gulf Qatar ഖത്തറില്‍ സ്വകാര്യ മേഖലയ്ക്ക് മൂന്നുദിവസത്തെ പെരുന്നാള്‍ അവധി

ഖത്തറില്‍ സ്വകാര്യ മേഖലയ്ക്ക് മൂന്നുദിവസത്തെ പെരുന്നാള്‍ അവധി

ദോഹ: ഖത്തറില്‍ തൊഴില്‍ നിയമത്തിന് കീഴില്‍ വരുന്ന മുഴുവന്‍ സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് മൂന്ന് ദിവസത്തെ നിര്‍ബന്ധിത പെരുന്നാള്‍ അവധി നല്‍കണമെന്ന് തൊഴില്‍ മന്ത്രാലയം. ശമ്പളത്തോടു കൂടിയ അവധിയാണ് സ്വകാര്യ കമ്പനികളിലെ തൊഴിലാളിക്ക് നല്‍കേണ്ടതെന്ന് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഈ കാലയളവില്‍ ജോലി ചെയ്യിക്കേണ്ട നിര്‍ബന്ധിത അവസ്ഥയുണ്ടെങ്കില്‍ തൊഴില്‍ നിയമപ്രകാരമുള്ള ഓവര്‍ ടൈമും ബന്ധപ്പെട്ട അലവന്‍സും നല്‍കണം.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ചില വ്യാപാരമേഖലകളും വാണിജ്യപ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാന്‍ ഖത്തര്‍ മന്ത്രിസഭാ യോഗവും വ്യാപാര മന്ത്രാലയവും തീരുമാനിച്ചിരുന്നു. അതിന് പുറത്തുള്ള മേഖലകള്‍ക്കാണ് മേല്‍പ്പറഞ്ഞ അവധി.

അതേ സമയം, സര്‍ക്കാര്‍ മേഖലയില്‍ ഇദുല്‍ ഫിത്വര്‍ അവധി ഇന്നുമുതല്‍ ആരംഭിച്ചു. മെയ് 28 വ്യാഴാഴ്ച്ച അവധി അവസാനിക്കുമെങ്കലും വെള്ളിയും ശനിയും വാരാന്ത്യ അവധി കഴിഞ്ഞ് മെയ് 31 മുതലാണ് പ്രവര്‍ത്തി ദിനം ആരംഭിക്കുക.

Qatar: Three-day private sector holiday for Eid Al Fitr

Most Popular