banner Ad
X
ഖത്തറിലെ ആദ്യ സൗരോര്‍ജ നിലയത്തിന് കരാറായി; ഉല്‍പ്പാദിപ്പിക്കുന്നത് 800 മെഗാവാട്ട് വൈദ്യുതി

ഖത്തറിലെ ആദ്യ സൗരോര്‍ജ നിലയത്തിന് കരാറായി; ഉല്‍പ്പാദിപ്പിക്കുന്നത് 800 മെഗാവാട്ട് വൈദ്യുതി

personGulf Malayaly access_timeTuesday January 21, 2020
HIGHLIGHTS
ഖത്തറില്‍ കൂറ്റന്‍ സൗരോര്‍ജ നിലയം നിര്‍മിക്കുന്നതിനുവേണ്ടിയുള്ള കരാറൊപ്പിട്ടു.

ദോഹ: ഖത്തറില്‍ കൂറ്റന്‍ സൗരോര്‍ജ നിലയം നിര്‍മിക്കുന്നതിനുവേണ്ടിയുള്ള കരാറൊപ്പിട്ടു. 800 മെഗാവാട്ട് ശേഷിയുള്ള സൗരോര്‍ജ നിലയ നിര്‍മാണത്തിന് ഫ്രാന്‍സിന്റെ ടോട്ടല്‍, ജപ്പാനിലെ മാരുബെനി എന്നീ കമ്പനികളുമായാണ് ഖത്തര്‍ കരാറൊപ്പിട്ടത്. ഖത്തറിന്റെ നിലവിലെ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ആവശ്യത്തിന്റെ 10 ശതമാനം വൈദ്യുതി ഇതിലൂടെ ലഭിക്കും.

10 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള അല്‍ ഖര്‍സ ജില്ലയ്ക്ക് സമീപം നിര്‍മിക്കുന്ന സൗരോര്‍ജ നിലയം ഖത്തറില്‍ ഫോട്ടോവോള്‍ട്ടെയ്ക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ആദ്യത്തെ പദ്ധതിയാണ്. മൊത്തം 1700 കോടി റിയാലാണ് ചെലവ്. ഖത്തര്‍ സിട്രാജ് എനര്‍ജി, ഖത്തര്‍ പെട്രോളിയം (ക്യുപി), ഖത്തര്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കമ്പനി എന്നിവയുടെ സംയുക്ത സംരംഭമായ സോളാര്‍ പ്ലാന്റില്‍ 60 ശതമാനം ഓഹരി കൈവശം വയ്ക്കും. ബാക്കി 40 ശതമാനം മാരുബെനിയുടെയും ടോട്ടലിന്റെയും ഉടമസ്ഥതയിലായിരിക്കും.

ഖത്തറിന്റെ ഊര്‍ജമേഖല കൂടുതല്‍ കാര്യക്ഷമമാക്കുകയാണ് സോളാര്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 350 മെഗാവാട്ട് 2021 ന്റെ ആദ്യ പാദത്തോടെ ഗ്രിഡിലേക്ക് ബന്ധിപ്പിക്കും. ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുക, കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുക, വൈദ്യുതി ഉല്‍പാദന സ്രോതസ്സുകളെ വൈവിധ്യവത്കരിക്കുന്നതിലൂടെ ഊര്‍ജ്ജ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളുടെ ഭാഗമാണ് സൗരോര്‍ജ പ്ലാന്റ്.

Content Highlights: Qatar to build 800 MW solar power plant on 10 sqkm plot

SHARE :
folder_openTags
content_copyCategory