ദോഹ: ഖത്തറില്‍ നിന്ന് പുറത്തേക്കും ഖത്തറിലേക്കും യാത്ര ചെയ്യുന്നത് സംബന്ധിച്ച് നേരത്തേ പുറപ്പെടുവിച്ച നിബന്ധനകള്‍ തുടരുമെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഖത്തറിലേക്കെത്തുന്നവര്‍ക്ക് നേരിയ മാറ്റങ്ങളോടെ നിലവിലുള്ള ക്വാറന്റീന് നിബന്ധനകള്‍ തുടരാനാണ് തീരുമാനം. ഇതു പ്രകാരം ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ ഖത്തറിലെത്തിയാല്‍ ഒരാഴ്ച്ച ഹോട്ടല്‍ ക്വാറന്റീനിലും തുടര്‍ന്ന് ഹോം ക്വാറന്റീനിലും കഴിയണം.
കോവിഡ് റിസ്ക്ക് കുറഞ്ഞ രാജ്യങ്ങളുടെ പുതിയ പട്ടികയും ഖത്തര്‍ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടു. വലിയ തോതില്‍ കോവിഡ് പടരുന്നതിനാല്‍ ഇത്തവണയും ഇന്ത്യ പട്ടികയില്‍ ഇല്ല.
ഖത്തര്‍ ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കൊവിഡ് അപകടം കുറഞ്ഞ രാജ്യങ്ങളുടെ ലിസ്റ്റ്
1. ബ്രൂണൈ ദാറുസ്സലാം
2. തായ്ലന്ഡ്
3. ചൈന
4. ന്യൂസിലാന്റ്
5. വിയറ്റ്നാം
6. മലേഷ്യ
7. ദക്ഷിണ കൊറിയ
8. ക്യൂബ
9. ഹംഗറി
10. ഫിന്‍ലാന്‍ഡ്
11. ലാത്വിയ
12. എസ്റ്റോണിയ
13. നോര്‍വേ
14. ഇറ്റലി
15. ലിത്വാനിയ
16. ഗ്രീസ്
17. സ്ലൊവാക്യ
18. അയര്‍ലന്‍ഡ്
19. ജര്‍മ്മനി
20. സ്ലൊവേനിയ
21. ജപ്പാന്
22. ഡെന്മാര്ക്ക്
23. സൈപ്രസ്
24. യുണൈറ്റഡ് കിംഗ്ഡം
25. കാനഡ
26. തുര്‍ക്കി
27. പോളണ്ട്
28. ഓസ്ട്രിയ
29. അള്‍ജീരിയ
30. നെതര്‍ലാന്‍ഡ്സ്
31. ഐസ്ലന്ഡ്
32. ഫ്രാന്‍സ്
33. ക്രൊയേഷ്യ
34. സ്വിറ്റ്സര്‍ലന്‍ഡ്
35. മൊറോക്കോ
36. ഓസ്ട്രേലിയ
37. ബെല്‍ജിയം
38. പോര്‍ച്ചുഗല്‍
39. സ്വീഡന്
40. ഉറുഗ്വേ
41. ബള്‍ഗേറിയ
42. മാലദ്വീപ്
43. മാള്‍ട്ട
44. മെക്സിക്കോ
45. റൊമാനിയ
46. റഷ്യന്‍ ഫെഡറേഷന്
47. സെര്‍ബിയ
48. സിംഗപ്പൂര്‍
49. തായ്വാന്
Qatar to continue Covid-19 travel and return policy with minor amendments: MoPH