ദോഹ: ഖത്തറില്‍ നാല് ഘട്ടമായി കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമെന്ന് സുപ്രിം കമ്മിറ്റി ഫോര്‍ ക്രൈസിസ് മാനേജ്മെന്റ് വക്താവ് ലുലുവ അല്‍ ഖാത്തര്‍. ഏതെങ്കിലും ഘട്ടത്തില്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുകയോ വിപരീത ഫലം ഉളവാക്കുന്നു എന്ന് തോന്നുകയോ ചെയ്താല്‍ നിയന്ത്രണങ്ങള്‍ വീണ്ടുംകൊണ്ടുവരും.
ജൂണ്‍ 15 മുതല്‍ ആരംഭിക്കുന്ന ആദ്യഘട്ടം
1. അത്യാവശ്യ സാഹചര്യത്തില്‍ വിദേശയാത്ര അനുവദിക്കും
2. 30 ശതമാനം ശേഷിയോട് കൂടി മാളുകള്‍ ഭാഗികമായി തുറക്കും
3. നിശ്ചിത മസ്ജിദുകള്‍ തുറക്കും(ജുമുഅ പ്രാര്‍ഥന ഉണ്ടാവില്ല). മസ്ജിദുകളുടെ പട്ടിക പിന്നീട്
4. ദോഹയിലേക്ക് മടങ്ങിയെത്തുന്നവര്‍ക്ക് സ്വന്തം ചെലവില്‍ രണ്ടാഴ്ച്ച ഹോട്ടല്‍ ക്വാരന്റീന് നിര്‍ബന്ധം
5. ഷോപ്പിങ് സെന്ററുകളിലെ ചെറിയ വലുപ്പത്തിലുള്ള(300 ചതുരശ്ര മീറ്ററില്‍ താഴെ) തുറക്കും. മൊത്തം ഷോപ്പിങ് കോംപ്ലക്സിന്റെ 30 ശതമാനം ഷോപ്പുകളാണ് അനുവദിക്കുക
6. സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലെ 40 ശതമാനം ശേഷിയില്‍ പ്രവര്‍ത്തനം അനുവദിക്കും
7. പാര്‍ക്കുകളില്‍ പരിമിതമായ വ്യായാമ സൗകര്യം
8. പ്രൊഫഷനല്‍ കായിക താരങ്ങള്‍ക്കുള്ള സ്പോര്‍ട്സ് ഹാളുകള്‍
ജൂലൈ 1ന് ആരംഭിക്കുന്ന രണ്ടാഘട്ടം
1. മുഴുവന്‍ മാളുകളും ഹോള്‍സെയില്‍ മാര്‍ക്കറ്റുകളും നിശ്ചിത സമയം പ്രവര്‍ത്തിക്കാം
2. റസ്റ്റോറന്റുകള്‍ക്ക് അകത്ത് നിശ്ചിത എണ്ണം ആളുകള്‍ക്ക് അനുമതി
3. മ്യൂസിയങ്ങളും ലൈബ്രറികളും പരിമിതമായ തോതില്‍
4. 50 ശതമാനം ജീവനക്കാര്‍ക്ക് ജോലി സ്ഥലത്തേക്ക് മടങ്ങാം
ആഗസ്ത് 1ന് ആരംഭിക്കുന്ന മൂന്നാംഘട്ടം
1. ഷോപ്പിങ് മാളുകള്‍ പൂര്‍ണ സമയം തുറക്കാം. ഹോള്‍ സെയില്‍ മാര്‍ക്കറ്റുകള്‍ നിശ്ചിത സമയം മാത്രം
2. ഹെല്‍ത്ത് ക്ലബ്ബുകള്‍, ജിംനേഷ്യങ്ങള്‍, സ്വിമ്മിങ് പൂളുകള്‍, ബ്യൂട്ടി സലൂണുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ എന്നിവ 50 ശതമാനം ശേഷിയില്‍ തുറക്കാം
3. റസ്റ്റോറന്റുകള്‍ക്ക് കൂടുതല്‍ ഇളവ്
4. നഴ്സറികളും ക്രെച്ചസും തുറക്കാം. മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്പംതബറില്
5. കോവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് അനുമതി. റസിഡന്‍സി കാര്‍ഡുള്ളവര്‍ക്ക് മുന്‍ഗണന
6. ഡ്രൈവിങ് സ്കൂളുകള്‍ തുറക്കും
സപ്തംബര്‍ 1ന് ആരംഭിക്കുന്ന നാലാംഘട്ടം
1. ഷോപ്പിങ് സെന്ററുകളും ഹോള്‍ സെയില്‍ മാര്‍ക്കറ്റുകളും പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കാം
2. റസ്റ്റോറന്റുകള്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കാം
3. ഹെല്‍ത്ത് ക്ലബ്ബുകള്‍, ജിംനേഷ്യങ്ങള്‍, സ്വിമ്മിങ് പൂളുകള്‍, ബ്യൂട്ടി സലൂണുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ എന്നിവ പൂര്‍ണ ശേഷിയില്‍ തുറക്കാം
4. ജീവനക്കാര്‍ക്ക് പൂര്‍ണമായും തൊഴില്‍ സ്ഥലത്തേക്ക് മടങ്ങാം
5. മെട്രോ, ബസ്സുകള്‍ തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങള്‍
6. വ്യോമയാന മേഖലയില്‍ കൂടുതല്‍ ഇളവ്
സ്വകാര്യ ഹെല്‍ത്ത് ക്ലിനിക്കുകള്‍ക്ക് ആദ്യ ഘട്ടത്തില്‍ 40 ശതമാനവും രണ്ടാംഘട്ടത്തില്‍ 60 ശതമാനവും പ്രവര്‍ത്തിക്കാം. മൂന്നാംഘട്ടത്തില്‍ ഇത് 80 ശതമാനവും അവസാന ഘട്ടത്തില്‍ 100 ശതമാനവും ആവും.
ആദ്യ രണ്ട് ഘട്ടങ്ങളില്‍ പ്രായമായവര്‍, ഗുരുതര രോഗമുള്ളവര്‍, കുട്ടികള്‍ എന്നിവര്‍ വീട് വിട്ട് ഇറങ്ങരുത്