News Flash
X
ഖത്തറില്‍ പുതിയ കോവിഡ് പ്രോട്ടോക്കോള്‍; 14 ദിവസത്തിനു ശേഷം ഡിസ്ചാര്‍ജ് ചെയ്യും

ഖത്തറില്‍ പുതിയ കോവിഡ് പ്രോട്ടോക്കോള്‍; 14 ദിവസത്തിനു ശേഷം ഡിസ്ചാര്‍ജ് ചെയ്യും

personmtp rafeek access_timeThursday May 28, 2020
HIGHLIGHTS
കോവിഡ് ചികില്‍സയില്‍ ഖത്തര്‍ പുതിയ അന്താരാഷ്ട്ര പ്രോട്ടോക്കോള്‍ നടപ്പാക്കി തുടങ്ങി.

ദോഹ: കോവിഡ് ചികില്‍സയില്‍ ഖത്തര്‍ പുതിയ അന്താരാഷ്ട്ര പ്രോട്ടോക്കോള്‍ നടപ്പാക്കി തുടങ്ങി. ഇതു പ്രകാരം കോവിഡ് സ്ഥിരീകരിച്ച ആദ്യ ടെസ്റ്റ് കഴിഞ്ഞ് 14 ദിവസത്തിന് ശേഷം ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യും. നേരത്തേ പിസിആര്‍ ടെസ്റ്റ് രണ്ടു തവണ നെഗറ്റീവായ ശേഷമാണ് ആശുപത്രിവാസം അവസാനിച്ചിരുന്നത്. ഇത് 14 ദിവസത്തിന് മുകളില്‍ നീണ്ടിരുന്നു. പുതിയ പ്രോട്ടോക്കള്‍ നടപ്പാക്കിയതോടെ രോഗികള്‍ക്ക് എളുപ്പത്തില്‍ ആശുപത്രി വിടാനും സാധാരണ ജീവിതം നയിക്കാനും സാധിക്കും.

കൊറോണ പോസിറ്റീവായി 10 ദിവസം കഴിയുന്നതോടെ ഭൂരിഭാഗം രോഗികളും രോഗം പകര്‍ത്തുന്നവരല്ലാതായി മാറുമെന്ന പുതിയ ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രോട്ടോക്കോളില്‍ മാറ്റം വരുത്തുന്നതെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ ഡോ. നഈമ അല്‍ മൊലാവി പറഞ്ഞു.

ചിലരില്‍ വൈറസിന്റെ സാന്നിധ്യം ആഴ്്ച്ചകളോളം കാണുമെന്നതിനാല്‍ നെഗറ്റീവ് ഫലം ലഭിക്കാന്‍ വൈകും. എന്നാല്‍, യുകെ, അമേരിക്ക, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ 10 ദിവസത്തിന് ശേഷം രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാവുന്നതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ കുറച്ചുകൂടി സൂക്ഷ്മത പാലിച്ചാണ് 14 ദിവസത്തിന് ശേഷം ഡിസ്ചാര്‍ജ് ചെയ്യാമെന്ന തീരുമാനത്തില്‍ ഖത്തര്‍ എത്തിയതെന്ന് ഡോ. അല്‍ മൊലാവി പറഞ്ഞു.

മെഡിക്കല്‍ സപ്പോര്‍ട്ട് ആവശ്യമില്ലാത്തവരെ മാത്രമാണ് ഡിസ്ചാര്‍ജ് ചെയ്യുക. കടുത്ത ലക്ഷണമുള്ളവര്‍ ആശുപത്രിയില്‍ തന്നെ തുടരും. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആവുന്നവര്‍ ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്നും ഒരാഴ്ച്ച കടി വീട്ടില്‍ കഴിയണമെന്നും ഹസം മെബൈരീക് ജനറല്‍ ഹോസ്പിറ്റലിലെ അണുബാധ നിയന്ത്രണ വിഭാഗം മേധാവി ഡോ. നാസര്‍ അല്‍ അന്‍സാരി പറഞ്ഞു.

Qatar to follow new guidelines and discharge asymptomatic COVID-19 patients after 14 days

SHARE :
folder_openTags
content_copyCategory