Monday, June 14, 2021
Home Gulf Qatar ഖത്തറിലെ ആദ്യ ഇന്ത്യന്‍ യൂനിവേഴ്‌സിറ്റി കാംപസ് ഈ വര്‍ഷം

ഖത്തറിലെ ആദ്യ ഇന്ത്യന്‍ യൂനിവേഴ്‌സിറ്റി കാംപസ് ഈ വര്‍ഷം

ദോഹ: ഖത്തറിലെ ആദ്യ ഇന്ത്യന്‍ യൂനിവേഴ്‌സിറ്റി കാംപസ് ഈ വര്‍ഷം തന്നെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തല്‍. വര്‍ഷാവസാനത്തിനുള്ളില്‍ പുതുതായി മൂന്ന് ഇന്ത്യന്‍ സ്‌കൂളുകള്‍ കൂടി ഖത്തറില്‍ ആരംഭിക്കുമെന്നും ദി പെനിന്‍സുലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അംബാസഡര്‍ പറഞ്ഞു.

കോവിഡ് വ്യാപനത്തിനിടയിലും ഇന്ത്യ-ഖത്തര്‍ വ്യാപാരം ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതോടെ 11 ബില്ല്യന്‍ ഡോളറില്‍ എത്തുമെന്ന് ഡോ. ദീപക് മിത്തല്‍ പറഞ്ഞു. ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി ഇന്ത്യയില്‍ ഓഫിസ് തുടങ്ങാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇന്ത്യ-ഖത്തര്‍ ഉഭയ കക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Qatar to get its first Indian University this year: Indian Ambassador to Qatar

Most Popular