Thursday, June 17, 2021
Home Gulf Qatar ഫൈസര്‍ കോവിഡ് വാക്‌സിന്‍ ഖത്തറിന് ഈ വര്‍ഷം അവസാനം ലഭിക്കും

ഫൈസര്‍ കോവിഡ് വാക്‌സിന്‍ ഖത്തറിന് ഈ വര്‍ഷം അവസാനം ലഭിക്കും

ദോഹ: ഫൈസറും ബയോഎന്‍ടെക്കും ചേര്‍ന്ന് വികസിപ്പിച്ച കോവിഡ് വാക്‌സിന്റെ ആദ്യ ഡോസുകള്‍ ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ ഖത്തറിന് ലഭിക്കുമെന്ന് അധികൃതര്‍. തങ്ങള്‍ വികസിപ്പിച്ച വാക്‌സിന്‍ കോവിഡിനെതിരേ ഫലപ്രദമാണെന്ന് പരീക്ഷണത്തില്‍ തെളിഞ്ഞതായി മരുന്ന് നിര്‍മാണ കമ്പനിയായ ഫൈസര്‍ തിങ്കളാഴ്ച്ച പ്രഖ്യാപിച്ചിരുന്നു. ജര്‍മന്‍ കമ്പനിയായ ബയോഎന്‍ടെകുമായി ചേര്‍ന്ന് ഫൈസര്‍ നിര്‍മിച്ച വാക്‌സിന്‍ വൊളന്റിയര്‍മാരില്‍ പരീക്ഷിച്ചപ്പോള്‍ 90 ശതമാനം പ്രതിരോധ ശേഷി കൈവരിച്ചതായി കണ്ടെത്തിയെന്ന് കമ്പനി അവകാശപ്പെടുന്നു.

ഫൈസറിന്റെ പ്രഖ്യാപനം ശുഭപ്രതീക്ഷ നല്‍കുന്നതായാണ് ഖത്തര്‍ ആരോഗ്യ മന്ത്രാലയം കണക്കാക്കുന്നതെന്ന് ദേശീയ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷന്‍ ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു. അധികം വൈകാതെ തന്നെ ജീവിതം സാധാരണനിലയിലേക്ക് കൊണ്ടുവരാനാവുമെന്നാണ് കരുതുന്നത്. എന്നാല്‍, വാക്‌സിന്റെ കൂടുതല്‍ ക്ലിനിക്കല്‍ ട്രയലുകള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഫൈസര്‍, ബയോഎന്‍ടെക് കമ്പനികളുമായി ഖത്തര്‍ നേരത്തേ തന്നെ ധാരണയിലെത്തിയിട്ടുണ്ടെന്നും ആവശ്യമായ അംഗീകാരം കിട്ടിയാല്‍ ആദ്യ ഡോസുകള്‍ ഈ വര്‍ഷം അവസാനമോ 2021 ആദ്യമോ ഖത്തറിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അല്‍ഖാല്‍ പറഞ്ഞു.
Qatar to get Pfizer’s COVID-19 vaccine by year-end or early next year: Dr Khal


 

Most Popular