Friday, May 7, 2021
Home Newsfeed ഇന്നു രാത്രി ഒരു മണിക്കൂര്‍ ഖത്തറിലും വിളക്കണയും

ഇന്നു രാത്രി ഒരു മണിക്കൂര്‍ ഖത്തറിലും വിളക്കണയും

ദോഹ: ലോകത്തെ കോടിക്കണക്കിന് സ്ഥാപനങ്ങള്‍ക്കും ജനങ്ങള്‍ക്കുമൊപ്പം ഭൗമ മണിക്കൂറില്‍ വിളക്കണക്കാനൊരുങ്ങി ഖത്തറും. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും ആഗോള താപനത്തെക്കുറിച്ചും ഓര്‍മപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ഈ പരിപാടിയില്‍ ഖത്തറിലെ മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍, കമ്പനികള്‍, ഹോട്ടലുകള്‍, മാളുകള്‍, വ്യക്തികള്‍ തുടങ്ങിയവ പങ്കെടുക്കും. ഇന്ന്(ശനി) രാത്രി 8.30 മുതല്‍ 9.30വരെയാണ് ഭൗമ മണിക്കൂര്‍.

ഭൗമ മണിക്കൂറിന്റെ ഭാഗമായി ഖത്തര്‍ നിവാസികള്‍ മുഴുവന്‍ ഇന്ന് രാത്രി 8.30 മുതല്‍ 9.30 വരെ വിളക്കണച്ച് സഹകരിക്കണമെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം ട്വിറ്ററില്‍ ആഹ്വാനം ചെയ്തു. ഡിസ്‌കണക്ട് ടു റീകണക്ട് എന്ന പേരില്‍ കഹ്‌റമയും ബോധവല്‍ക്കരണ പരിപാടി നടത്തുന്നുണ്ട്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ ഭൗമ മണിക്കൂറിനോടനുബന്ധിച്ച് തെരുവുകള്‍, കെട്ടിടങ്ങള്‍, ലാന്റ്മാര്‍ക്കുകള്‍, നഗരത്തിലെ അംബര ചുംബികള്‍ എന്നിവിടങ്ങളിലെല്ലാം വിളക്കുകള്‍ അണഞ്ഞിരുന്നു. മാളുകളിലും മറ്റും അത്യാവശ്യമല്ലാത്ത ആഡംബര വിളക്കുകള്‍ ഉള്‍പ്പെടെയുള്ളവ അണച്ചാണ് പരിപാടിയില്‍ സഹകരിക്കുക.

Most Popular