Saturday, July 24, 2021
Home Gulf Qatar ഖത്തറിലെ മുഴുവന്‍ ജനങ്ങള്‍ക്കും സൗജന്യ കോവിഡ് വാക്‌സിന്‍

ഖത്തറിലെ മുഴുവന്‍ ജനങ്ങള്‍ക്കും സൗജന്യ കോവിഡ് വാക്‌സിന്‍

ദോഹ: ഖത്തറില്‍ കോവിഡ് വാക്‌സിന്‍ ആവശ്യമായ മുഴുവന്‍ ആളുകള്‍ക്കും അത് സൗജന്യമായി ലഭ്യമാക്കുമെന്ന് മുതിര്‍ന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍. ആവശ്യമായ വാക്‌സിന്‍ ആഴ്ച്ചകള്‍ക്കുള്ളില്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായി കോവിഡുമായി ബന്ധപ്പെട്ട ദേശീയ ആരോഗ്യ തന്ത്ര ഗ്രൂപ്പ് അധ്യക്ഷന്‍ ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു.

ഫൈസര്‍ ഉള്‍പ്പെടെയുള്ള കമ്പനികളുമായി വാക്‌സിന്റെ കാര്യത്തില്‍ കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. ഈ കമ്പനി നിര്‍മിക്കുന്ന വാക്‌സിന് ഒക്ടോബര്‍ അവസാനമോ നവംബറിലോ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. വിവിധ രാജ്യങ്ങളിലായി 44,000 ആളുകളില്‍ ഇപ്പോള്‍ വാക്‌സിന്റെ പരീക്ഷണം നടക്കുകയാണ്. ഇതിന്റെ വിജയത്തിന് അനുസരിച്ചാണ് വാക്‌സിന്‍ ലഭ്യമാവുകയെന്ന് അദ്ദേഹം അറിയിച്ചു.

Qatar to provide COVID-19 vaccines to all its population for free: Dr Khal

Most Popular