Friday, August 6, 2021
Home Newsfeed ഈ വര്‍ഷം അവസാനിക്കും മുമ്പ് ഖത്തറിലെ 80 ശതമാനത്തിനും വാക്‌സിന്‍ ലഭിക്കും

ഈ വര്‍ഷം അവസാനിക്കും മുമ്പ് ഖത്തറിലെ 80 ശതമാനത്തിനും വാക്‌സിന്‍ ലഭിക്കും

ദോഹ: ഈ വര്‍ഷം അവസാനിക്കും മുമ്പ് ഖത്തറിലെ 80 ശതമാനം ജനങ്ങള്‍ക്കും കോവിഡ് വാക്‌സിന്‍ ലഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം വാക്‌സിനേഷന്‍ വിഭാഗം മേധാവി ഡോ. സോഹ അല്‍ ബയാത്ത്. വാക്‌സിനെടുക്കാത്തവര്‍ എത്രയും പെട്ടെന്ന് അത് എടുക്കണമെന്ന് അവര്‍ ഖത്തര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

80 ശതമാനം പേര്‍ വാക്‌സിന്‍ സ്വീകരിച്ചാല്‍ മാത്രമേ രാജ്യത്ത് കോവിഡ് ഇനിയും കുറയുകയള്ളു. അത് ഈ വര്‍ഷാവസാനത്തോടെ കൈവരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോട് കൂടി മഹാമാരിയെ നിയന്ത്രണവിധേയമാക്കിയ ആദ്യ രാജ്യങ്ങളിലൊന്നായി ഖത്തര്‍ മാറുമെന്നും അവര്‍ വ്യക്തമാക്കി.

ലുസൈലിലും വക്‌റയിലും താല്‍ക്കാലിക സംവിധാനമെന്ന നിലയിലാണ് ഡ്രൈവ്ത്രൂ വാക്‌സിനേഷന്‍ സെന്റര്‍ ആരംഭിച്ചത്. പുതുതായി ആരംഭിച്ച ഖത്തര്‍ വാക്‌സിനേഷന്‍ സെന്ററിന് ഒരേ സമയം ആയിരക്കണക്കിന് പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാവുമെന്നതിനാല്‍ മറ്റ് സെന്ററുകള്‍ അടച്ചത് വാക്‌സിനേഷന്‍ ശതമാനത്തെ ബാധിക്കില്ലെന്നും അല്‍ ബയാത്ത് പറഞ്ഞു.
ALSO WATCH

Most Popular