Sunday, April 18, 2021
Home Gulf Qatar ഖത്തറില്‍ ഇന്ന് 271 പേര്‍ക്ക് കോവിഡ്; 289 പേര്‍ക്ക് രോഗമുക്തി

ഖത്തറില്‍ ഇന്ന് 271 പേര്‍ക്ക് കോവിഡ്; 289 പേര്‍ക്ക് രോഗമുക്തി

ദോഹ: ഖത്തറില്‍ ഇന്ന് 271 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3,093 ആയി. രാജ്യത്ത് ഇന്ന് ഒരാള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 193 ആയി.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 289 പേര്‍ കൂടി വൈറസ് ബാധയില്‍ നിന്നും പൂര്‍ണമായി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,11,794 ആയി.

447 പേരാണ് ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നത്. ഇതില്‍ 74 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

Most Popular