ദോഹ: ഇത്തവണത്തെ ഖത്തര്‍ ടോട്ടല്‍ ഓപ്പണ്‍ കിരീടം ലോക 9ാം നമ്പര്‍ താരം ചെക്ക് റിപബ്ലിക്കിന്റെ പെട്ര കിവിറ്റോവയ്ക്ക്. ദോഹയിലെ ഖലീഫ ഇന്റര്‍നാഷനല്‍ ടെന്നീസ് ആന്‍ഡ് സ്ക്വാഷ് കോംപ്ലക്സില്‍ നടന്ന ഫൈനലില്‍ സ്പെയിന് താരം ഗാര്‍ബിനെ മുഗുറുസയെ നേരിട്ടുള്ള (6-2, 6-1) സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കിവിറ്റോവ കിരീടം സ്വന്തമാക്കിയത്. 2018 ലും കിവിറ്റോവ ജേതാവായിരുന്നു. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ രണ്ടു തവണ കിരീടം ചൂടുന്ന നാലാമത്തെ താരമാണ് കിവിറ്റോവ. കഴിഞ്ഞ തവണ ഫൈനലില്‍ പരാജയപ്പെടുകയായിരുന്നു.
ഫൈനല്‍ മല്‍സരം കാണാന്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയും എത്തിയിരുന്നു. ഖത്തര്‍ ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് ശെയ്ഖ് ജൊആന്‍ ബിന്‍ ഹമദ് ആല്‍ഥാനി ജേതാക്കള്‍ക്ക് കിരീടം കൈമാറി.