Friday, August 6, 2021
Home Gulf അവധിദിനങ്ങളിലെ ഗതാഗതകുരുക്ക് ഒഴിവാക്കാൻ നിരീക്ഷണങ്ങൾ ശക്തമാക്കി ഖത്തർ ട്രാഫിക്​ വിഭാഗം

അവധിദിനങ്ങളിലെ ഗതാഗതകുരുക്ക് ഒഴിവാക്കാൻ നിരീക്ഷണങ്ങൾ ശക്തമാക്കി ഖത്തർ ട്രാഫിക്​ വിഭാഗം

ദോഹ: പെരുന്നാളിനും അവധിദിനങ്ങളിലും ഗതാഗതക്കുരുക്ക്​ ഒഴിവാക്കാന്‍ കൂടുതല്‍ നിരീക്ഷണങ്ങള്‍ ഏര്‍പ്പെടുത്തി ട്രാഫിക്​ വിഭാഗം. പള്ളികള്‍, ഈദ്​ ഗാഹുകള്‍, ഷോപിങ്​മാള്‍-സൂപ്പര്‍ മാര്‍ക്കറ്റ്​ ഉള്‍പ്പെടെ വാണിജ്യ വില്‍പന കേന്ദ്രങ്ങള്‍, അറവുകേന്ദ്രങ്ങള്‍, പൊതുപാര്‍ക്കുകള്‍ എന്നിവിടങ്ങളില്‍ പട്രോളിങ്​ ശക്തമാക്കുമെന്ന്​ ട്രാഫിക്​ ജനറല്‍ ഡയറക്​ടറേറ്റിലെ മീഡിയ ആന്‍ഡ്​ ട്രാഫിക്​ ബോധവത്​കരണ വിഭാഗം അസിസ്​റ്റന്‍റ്​ ഡയറക്​ടര്‍ ലഫ്​റ്റനന്‍റ്​ കേണല്‍ ജാബിര്‍ മുഹമ്മദ്​ റാഷിദ്​ ഉദൈബ അറിയിച്ചു. പെരുന്നാള്‍ നമസ്​കാരത്തിനായി ജനങ്ങള്‍ ഒന്നിച്ച്‌​ പുറത്തിറങ്ങുന്നത്​ കണക്കാക്കി അതിരാവിലെതന്നെ ട്രാഫിക്​ ക്രമീകരണങ്ങള്‍ ജാഗ്രത പാലിക്കും.
പ്രധാന ഹൈവേകള്‍, ബീച്ചിലേക്കുള്ള റോഡുകള്‍ എന്നിവിടങ്ങളില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നിരീക്ഷണമുണ്ടാവും. വാഹന യാത്രക്കാര്‍ കോവിഡ്​ പ്രോ​ട്ടോകോള്‍ പാലിക്കു​ന്നുണ്ടോ എന്നും, ഇഹ്​തിറാസ്​ ആപ്ലിക്കേഷന്‍ സ്​റ്റാറ്റസ്​ ശരിയാണോ എന്നും പരിശേധിക്കും. റോഡ്​ നിയമങ്ങള്‍ ലംഘിക്കുന്നതും, മറ്റും കണ്ടെത്താനായി പ്രധാന കവലകളിലെ കാമറകളിലും നിരീക്ഷണമുണ്ടാവും. ഇത്തരം കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ തന്നെ ചിത്രങ്ങള്‍ സഹിതം ബന്ധപ്പെട്ട കേന്ദ്രങ്ങളിലേക്ക്​ കൈമാറ്റം ചെയ്യപ്പെടുകയും തക്കതായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന്​ ലഫ്​റ്റനന്‍റ്​ കേണല്‍ ഉദൈബ അറിയിച്ചു.

Most Popular