Sunday, May 16, 2021
Home Gulf Qatar 2021 ഖത്തര്‍-യു.എസ് സാംസ്‌കാരിക വര്‍ഷത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

2021 ഖത്തര്‍-യു.എസ് സാംസ്‌കാരിക വര്‍ഷത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

ദോഹ: 2021 ഖത്തര്‍-യു.എസ് സാംസ്‌കാരിക വര്‍ഷത്തിന്റെ ലോഗോ ഖത്തര്‍ മ്യൂസിയങ്ങളുടെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍പേഴ്‌സണ്‍ ഷെയ്ഖ അല്‍ മയസ്സ ബിന്‍ത് ഹമദ് ബിന്‍ ഖലീഫ അല്‍ താനി തന്റെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ പ്രകാശനം ചെയ്തു. 2021 ലെ സാംസ്‌കാരിക വര്‍ഷത്തില്‍ ഖത്തറിന്റെ പങ്കാളി യു.എസ് ആയിരിക്കുമെന്ന് സെപ്റ്റംബറിലാണ് ഖത്തര്‍ മ്യൂസിയം പ്രഖ്യാപിച്ചത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധം തുടരുന്നതിന്റെ ഭാഗമായി പുതിയ ലോഗോ പ്രകാശനം ചെയ്തതില്‍ അതീവ സന്തോഷമുണ്ടെന്ന് ഷെയ്ഖ മയസ്സ വ്യക്തമാക്കി. അമേരിക്കയുമായുള്ള പങ്കാളിത്തത്തോടെ പുതുമ നിറഞ്ഞ നല്ല മുന്നേറ്റങ്ങള്‍ അടുത്ത വര്‍ഷം പ്രതീക്ഷിക്കുന്നതായും വരാനിരിക്കുന്ന സാംസ്‌കാരിക പരിപാടികള്‍, ആശയങ്ങള്‍, മത്സരങ്ങള്‍ എന്നിവയെക്കുറിച്ചുള്ള കൂടുതല്‍ പദ്ധതികള്‍ക്കായി ഖത്തര്‍ കാത്തിരിക്കുന്നതായും ഷെയ്ഖ മയസ്സ തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലില്‍ കുറിച്ചു.

Most Popular