ഖത്തര്‍ ഉപയോഗിക്കുന്നത് 24 മണിക്കൂറില്‍ 1,200 കൊവിഡ് ടെസ്റ്റ് നടത്താവുന്ന റോച്ചെ കോബാസ് സംവിധാനം

Roche Cobas 6800

ദോഹ: 24 മണിക്കൂറില്‍ 1200 പരിശോധനകള്‍ നടത്താവുന്ന റോച്ചെ കോബാസ് 6800 സംവധാനമാണ് ഖത്തര്‍ കൊവിഡ് ടെസ്റ്റിന് വേണ്ടി ഉപയോഗിക്കുന്നതെന്ന് ജര്‍മനിയിലെ ഖത്തര്‍ അംബാസഡര്‍ മുഹമ്മദ് ജഹാം അല്‍ കുവാരി. വൈറസിനെതിരായ രാജ്യത്തിന്റെ പോരാട്ടം വന്‍ വിജയമാണെന്നും 2022 ലോക കപ്പിനായി മുഴുവന്‍ രാജ്യക്കാരെയും ഖത്തര്‍ സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

വൈറസിന്റെ പ്രത്യാഘാതത്തിനെതിരേ തുടക്കം മുതല്‍ തന്നെ കാര്യക്ഷമമായി പ്രവര്‍ത്തിച്ച രാജ്യമാണ് ഖത്തര്‍. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പ്രകാരം, രാജ്യത്തിന്റെ ഏറ്റവും മികച്ച ആരോഗ്യ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് നിയന്ത്രണത്തിന് സ്വീകരിച്ച നടപടികളും 14,000 അധിക ബെഡ്ഡുകള്‍ ചികില്‍സയ്ക്കായി ഒരുക്കിയതും അല്‍ കുവാരി ചൂണ്ടിക്കാട്ടി.

Qatar using Roche Cobas 6800 system that can conduct 1,200 COVID-19 tests in 24 hours