Thursday, July 29, 2021
Home Newsfeed നിബന്ധനകള്‍ പാലിക്കാതെ തള്ളിക്കയറ്റം; ഏഷ്യന്‍ ടൗണിലെ ഖത്തര്‍ വാക്‌സിനേഷന്‍ സെന്റര്‍ താല്‍ക്കാലികമായി അടച്ചു

നിബന്ധനകള്‍ പാലിക്കാതെ തള്ളിക്കയറ്റം; ഏഷ്യന്‍ ടൗണിലെ ഖത്തര്‍ വാക്‌സിനേഷന്‍ സെന്റര്‍ താല്‍ക്കാലികമായി അടച്ചു

ദോഹ: അപ്പോയിന്‍മെന്റ് ഇല്ലാതെ നിരവധി പേര്‍ കൂട്ടത്തോടെ എത്തിയതിനെ തുടര്‍ന്ന് ഏഷ്യന്‍ ടൗണിലെ ഖത്തര്‍ വാക്‌സിനേഷന്‍ സെന്റര്‍ താല്‍ക്കാലികമായി അടച്ചു. ഏഷ്യന്‍ രാജ്യക്കാരായ തൊഴിലാളികളാണ് നിബന്ധനകള്‍ ലംഘിച്ച് വാക്‌സിനേഷന്‍ സെന്ററിലേക്ക് എത്തിയത്. സുരക്ഷാ ജീവനക്കാരുടെ നിര്‍ദേശങ്ങള്‍ ലംഘിച്ച് ഇവര്‍ അകത്തേക്ക് തള്ളിക്കയറിയതായും നാശനഷ്ടങ്ങള്‍ സൃഷ്ടിച്ചതായും ദൃക്‌സാക്ഷികള്‍ പറയുന്നു. ബുധനാഴ്ച്ച ഉണ്ടായ ഈ സംഭവത്തെ തുടര്‍ന്ന് സെന്റര്‍ താല്‍ക്കാലികമായി അടയ്ക്കുകയായിരുന്നു.

പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് കൊണ്ട് ഖത്തര്‍ വാക്‌സിനേഷന്‍ സെന്റര്‍ രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് വ്യാഴാഴ്ച്ച നാഷനല്‍ ഹെല്‍ത്ത് സ്ട്രാറ്റജി ഗ്രൂപ്പ് അധ്യക്ഷന്‍ ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞിരുന്നു.

വ്യാപാര വ്യവസായ മേഖലയ്ക്ക് വേണ്ടിയുള്ള ഖത്തര്‍ വാക്‌സിനേഷന്‍ സെന്റര്‍ കഴിഞ്ഞ മാസം അവസാനത്തോടെയാണ് പ്രവര്‍ത്തനമാരംഭിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്‌സിനേഷന്‍ സെന്ററില്‍ ദിവസേന 25,000ഓളം പേര്‍ക്ക് വാക്‌സിനെടുക്കാന്‍ കഴിയും.
ALSO WATCH

 

Most Popular