Tuesday, August 3, 2021
Home Newsfeed കൂടുതല്‍ സൗകര്യങ്ങളുമായി ഖത്തര്‍ വാക്‌സിനേഷന്‍ സെന്റര്‍ നാളെ തുറക്കും

കൂടുതല്‍ സൗകര്യങ്ങളുമായി ഖത്തര്‍ വാക്‌സിനേഷന്‍ സെന്റര്‍ നാളെ തുറക്കും

ദോഹ: വ്യാപാര വ്യവസായ മേഖലയ്ക്കു വേണ്ടിയുള്ള ഖത്തര്‍ വാക്‌സിനേഷന്‍ സെന്റര്‍ നാളെ മുതല്‍ വീണ്ടും തുറന്നു പ്രവര്‍ത്തനമാരംഭിക്കും. ദിവസേന 25,000 പേര്‍ക്ക് വാക്‌സിനെടുക്കാന്‍ ശേഷിയുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്‌സിനേഷന്‍ സെന്ററാണിത്.

മാനദണ്ഡങ്ങള്‍ പാലിക്കാതെ ആളുകള്‍ വലിയ തോതില്‍ എത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് കേന്ദ്രം താല്‍ക്കാലികമായി അടച്ചത്. പൊതു സുരക്ഷയും സുഗമമായ പ്രവര്‍ത്തനവും ഒരുക്കുന്നതിന് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബൈക്കിലും കാല്‍നടയായും വരുന്നവരെ അകത്തേക്കോ പാര്‍ക്കിങ് സ്ഥലത്തേക്കോ പ്രവേശിപ്പിക്കില്ലെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ അറിയിച്ചു.

കമ്പനികള്‍ ജീവനക്കാരുടെ വാക്‌സിനേഷന്‍ ബുക്കിങിന് [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടണം.

Most Popular