Monday, June 21, 2021
Home Newsfeed ഖത്തറില്‍ കുട്ടികള്‍ക്കുള്ള വാക്‌സിന്‍ രജിസ്‌ട്രേഷന്‍ നാളെ മുതല്‍

ഖത്തറില്‍ കുട്ടികള്‍ക്കുള്ള വാക്‌സിന്‍ രജിസ്‌ട്രേഷന്‍ നാളെ മുതല്‍

ദോഹ: ഖത്തറില്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ആഗ്രഹിക്കുന്ന രക്ഷിതാക്കള്‍ക്ക് നാളെ(ഞായറാഴ്ച്ച) മുതല്‍ ഖത്തര്‍ ആരോഗ്യ മന്ത്രാലയം വെബ്‌സൈറ്റില്‍ (www.moph.gov.qa) രജിസ്റ്റര്‍ ചെയ്യാം. 12 മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് വാക്‌സിന്‍ ലഭിക്കുക. രജിസ്റ്റര്‍ ചെയ്തവരെ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ നേരിട്ട് ബന്ധപ്പെട്ട് തുടര്‍നടപടികള്‍ നിര്‍ദേശിക്കും.

12 മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഫൈസര്‍-ബയോണ്‍ടെക് വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് പരീക്ഷണങ്ങളില്‍ വ്യക്തമായിരുന്നു. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഇത് നടപ്പില്‍ വരുത്തി തുടങ്ങിയിട്ടുണ്ട്. സപ്തംബറില്‍ പുതിയ സ്‌കൂള്‍ വര്‍ഷം ആരംഭിക്കുമ്പോള്‍ മുതിര്‍ന്ന കുട്ടികള്‍ക്ക് സുരക്ഷിതമായി സ്‌കൂളിലേക്ക് മടങ്ങുന്നതിന് വാക്‌സിനേഷന്‍ സഹായിക്കും. സ്‌കൂളിലുള്ള നിയന്ത്രണങ്ങള്‍ കുറയ്ക്കുന്നതിനും ഇടയ്ക്കിടെ പഠന സംവിധാനത്തില്‍ മാറ്റം വരുത്തുന്നത് ഒഴിവാക്കാനും ഇത് സഹായിക്കും.

പെരുന്നാള്‍ അവധിക്കും ശേഷം 30 വയസ്സും അതിന് മുകളിലും പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ ലഭിക്കുമെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. വാക്‌സിനെടുത്തവര്‍ക്കുള്ള ക്വാറന്റീന്‍ ഇളവ് ആറ് മാസത്തില്‍ നിന്ന് 9 മാസമായി വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ALSO WATCH

Most Popular