Friday, June 25, 2021
Home Newsfeed ഇന്ത്യയിലെ ഖത്തര്‍ വിസാ സെന്ററുകളില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള അപേക്ഷ നാളെ മുതല്‍ സ്വീകരിക്കും

ഇന്ത്യയിലെ ഖത്തര്‍ വിസാ സെന്ററുകളില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള അപേക്ഷ നാളെ മുതല്‍ സ്വീകരിക്കും

ദോഹ: ഗാര്‍ഹിക തൊഴിലാൡള്‍, സമാന വിഭാഗങ്ങളില്‍പ്പെട്ടവര്‍ എന്നിവകളിലേക്ക് ഇന്ത്യയിലെ ഖത്തര്‍ വിസാ സെന്ററുകള്‍ നാളെ(ഏപ്രില്‍ 25) മുതല്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങും. ആഭ്യന്തര മന്ത്രാലയത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലാണ് ഇക്കാര്യം അറിയിച്ചത്. വീട്ടുവേല ചെയ്യുന്ന പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വിസ ലഭ്യമാവും. കേരളത്തില്‍ കൊച്ചിയിലാണ് ഖത്തര്‍ വിസാ സെന്ററുള്ളത്. മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ലഖ്‌നോ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലാണ് ഇന്ത്യയിലെ മറ്റ് വിസാ സെന്ററുകള്‍.

Most Popular