Friday, July 23, 2021
Home Newsfeed കൊച്ചിയിലെ ഖത്തര്‍ വിസാ സെന്ററിനെതിരേ മുഖ്യമന്ത്രിക്ക് പരാതി

കൊച്ചിയിലെ ഖത്തര്‍ വിസാ സെന്ററിനെതിരേ മുഖ്യമന്ത്രിക്ക് പരാതി

ദോഹ: കൊച്ചിയിലെ ഖത്തര്‍ വിസാ സെന്ററിന്റെ നിരുത്തരവാദ സമീപനങ്ങളില്‍ അടിയന്തിരമായി ഇടപെടണം എന്നാവശ്യപ്പെട്ട് ഖത്തര്‍ ഐഎംസിസി പ്രവാസി കാര്യമന്ത്രാലയത്തിന്റെ ചുമതല നിര്‍വ്വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഇമെയില്‍ മുഖേന പരാതി അയച്ചു.

പുതിയ വിസയില്‍ എത്തുന്നവര്‍ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഖത്തര്‍ അനുവദിച്ച കേന്ദ്രങ്ങളില്‍ ഒന്നാണ് കൊച്ചി. മെഡിക്കല്‍ ഉള്‍പ്പെടെയുള്ള വിസാ സംബന്ധമായ പ്രാഥമിക നടപടിക്രമങ്ങള്‍ ഇവിടെയാണ് പൂര്‍ത്തിയാക്കുന്നത്.

കൊച്ചിയിലെ സെന്ററിനെക്കുറിച്ച് വ്യാപകമായ പരാതികളാണ് ഉയരുതെന്ന് പരാതിയില്‍ പറയുന്നു. കൃത്യമായ അറിയിപ്പുകള്‍ നല്‍കാതിരിക്കുക, അകാരണമായി ആരോഗ്യ പരിശോധന മാറ്റിവയ്ക്കുക, ജീവനക്കാരുടെ മോശം പെരുമാറ്റം, വിദൂരത്തില്‍ നിന്ന് പോലും വരുന്നവരെ അകാരണമായി തിരിച്ചയ്ക്കുന്നു തുടങ്ങിയ പരാതികള്‍ പതിവായി ഉയര്‍ന്നു വരുന്ന സാഹചര്യത്തിലാണ് ഖത്തര്‍ ഐഎംസിസി ഈ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ട് വന്നത്.

കൂടുതല്‍ നടപടിക്കായി നോര്‍ക്ക ഓഫിസിലേക്ക് പരാതി കൈമാറിയതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു

 

Most Popular