Tuesday, August 3, 2021
Home Newsfeed ഖത്തറില്‍ ഇന്ന് മഴയ്ക്ക് സാധ്യത; ശക്തമായ കാറ്റുണ്ടാകുമെന്ന് മുന്നറിയിപ്പ്

ഖത്തറില്‍ ഇന്ന് മഴയ്ക്ക് സാധ്യത; ശക്തമായ കാറ്റുണ്ടാകുമെന്ന് മുന്നറിയിപ്പ്

ദോഹ: ഖത്തറില്‍ ഇന്ന് ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അങ്ങിങ്ങായി മഴയ്ക്ക് സാധ്യതയുണ്ട്.

ആകാശം ഭാഗികമായോ പൂര്‍ണമായോ മേഘാവൃതമായിരിക്കും. പകല്‍ സമയത്തും ചൂടും പൊടിയും അനുഭവപ്പെടും. വടക്കു കിഴക്ക് നിന്ന് തെക്കു കിഴക്ക് ദിശയിലേക്ക് ശക്തമായ കാറ്റു വീശും. 12 മുതല്‍ 22 നോട്ട് വരെയും ചില സമയങ്ങളില്‍ 30 നോട്ട് വരെയും കാറ്റിന്റെ വേഗത വര്‍ധിച്ചേക്കും. ഇടിമിന്നലിനും തീരപ്രദേശങ്ങളില്‍ മഴയ്ക്കും സാധ്യതയുണ്ട്.

തീരത്ത് തിരമാലകള്‍ 2 മുതല്‍ 4 അടിവരെ ഉയര്‍ന്നേക്കാം. ചില സമയങ്ങളില്‍ ഇത് 5 അടിവരെയാവും. ദോഹയിലെ പരമാവധി താപനില 37 ഡിഗ്രി സെല്‍ഷ്യസ്.

Most Popular