Saturday, July 24, 2021
Home Gulf Qatar പ്രവാസികൾക്ക് ആശ്വാസം: കോവിഷീല്‍ഡ് വാക്‌സിന്റെ ആദ്യഡോസ് സ്വീകരിച്ച് എത്തുന്നവര്‍ക്ക് രണ്ടാം ഡോസ് വാക്‌സിൻ ഖത്തർ...

പ്രവാസികൾക്ക് ആശ്വാസം: കോവിഷീല്‍ഡ് വാക്‌സിന്റെ ആദ്യഡോസ് സ്വീകരിച്ച് എത്തുന്നവര്‍ക്ക് രണ്ടാം ഡോസ് വാക്‌സിൻ ഖത്തർ നൽകും

ദോഹ: ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് കോവിഷീല്‍ഡ് വാക്‌സിന്റെ ആദ്യഡോസ് സ്വീകരിച്ച് എത്തുന്നവര്‍ക്ക് രണ്ടാം ഡോസ് വാക്‌സിൻ നൽകുമെന്ന് ഖത്തർ.

കോവിഷീൽഡ്‌ വാക്‌സിനെടുത്ത് എത്തുന്നവർക്ക്  കോവിഷീൽഡിന്​ സമാനമായ ആസ്​ട്രസെനക വാക്​സിനാണ്​ രണ്ടാംഡോസ്​ നൽകുക. ആസ്​ട്രസെനക പോലെ തന്നെ ഓക്സ്ഫെഡ് യൂനിവേഴ്സിറ്റിയുടെ സഹകരണത്തോടെ ഇന്ത്യയിൽ നിർമിക്കുന്നതാണ്​ കോവിഷീൽഡ്​. ഖത്തർ പൊതുജനാരോഗ്യമന്ത്രാലയം നേരത്തേ തന്നെ ആസ്​ട്രസെനകക്കും കോവിഷീൽഡിനും​ അംഗീകാരം നൽകിയിട്ടുണ്ട്​. രാജ്യത്ത്​​ ഈ വാക്​സിൻ നൽകുകയും ചെയ്​തിട്ടുണ്ട്​. നിലവിൽ ഇന്ത്യയിൽ കോവിഷീൽഡ്​ ആദ്യ ഡോസ്​ എടുക്കുന്നവർക്ക്​ ഏറെ ദിവസങ്ങൾ കഴിഞ്ഞാണ്​ രണ്ടാം ഡോസ്​ നൽകുന്നത്​. ഇതിനിടയിൽ ഖത്തറിലേക്ക്​ മടങ്ങേണ്ടവർ ഏറെ പ്രയാസത്തിലായിരുന്നു. ഇതിനാൽതന്നെ രണ്ടാം ഡോസിന്​ ഖത്തറിൽ സൗകര്യമേർപ്പെടുത്തിയത്​ ഇന്ത്യക്കാർക്ക്​ ഏറെ ആശ്വാസകരമാണ്​.

Most Popular