ദോഹ: ലോക കപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ടൂര്‍ണമെന്റായിരിക്കും 2022ല്‍ ഖത്തറില്‍ നടക്കുകയെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ. കൊറോണ വൈറസ് മഹാമാരി ലോകവ്യാപകമായി ഫുട്ബോള്‍ ടൂര്‍ണമെന്റുകളെ ബാധിച്ചിട്ടുണ്ടെങ്കിലും 2022 ഫിഫ ലോക കപ്പിന് യോഗ്യത നേടിയ ടീമുകള്‍ മുന്‍നിശ്ചയപ്രകാരം മുന്നോട്ട് പോകുന്നുണ്ട് എന്ന ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും 2022ലേത് മികച്ച ടൂര്‍ണമെന്റ് തന്നെയായിരിക്കുമെന്നും ഇന്‍ഫാന്റിനോ പറഞ്ഞു. 70ാമത് ഫിഫ കോണ്‍ഗ്രസ് വീഡിയോകോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലാളികള്‍ക്ക് മിനിമം വേതനം ഉറപ്പാക്കി തൊഴില്‍ നിയമ പരിഷ്കരണം നടപ്പാക്കിയ ഖത്തറിന്റെ നടപടിയെ അദ്ദേഹം പ്രകീര്‍ത്തിച്ചു. ഇത് ഒരു പ്രധാന നാഴികക്കല്ലാണെന്ന് അന്താരാഷ്ട്ര തൊഴില്‍ സംഘടന തന്നെ വ്യക്തമാക്കിയിട്ടുള്ളതായി അദ്ദേഹം പറഞ്ഞു. ഖത്തര്‍ ഫിഫ ലോക കപ്പിന് ആതിഥ്യമരുളുന്നു എന്നത് ഈ പരിഷ്കരണത്തിന്റെ കാരണങ്ങളില്‍ ഒന്നാണെന്നും ഇന്‍ഫാന്റിനോ അവകാശപ്പെട്ടു.
Qatar will host the best-ever World Cup in 2022: FIFA chief