Wednesday, August 4, 2021
Home Newsfeed ഖത്തർ ലോകകപ്പ്: അഞ്ച് സ്റ്റേഡിയങ്ങളുടെ പണി പൂർത്തിയായി

ഖത്തർ ലോകകപ്പ്: അഞ്ച് സ്റ്റേഡിയങ്ങളുടെ പണി പൂർത്തിയായി

ദോഹ: ലോക കപ്പുമായി ബന്ധപ്പെട്ട 5 സ്റ്റേഡിയങ്ങളുടെ പണി പൂർത്തിയായതായി ഖത്തർ സുപ്രീം കമ്മിറ്റി അറിയിച്ചു. ഖത്തര്‍ ലോക കപ്പ് 500 ദിന കൗണ്ട് ഡൗണ്‍ പ്രത്യേക പരിപാടിയിലാണ് സുപ്രീം കമ്മറ്റി അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ലോക കപ്പ് ആദ്യ മത്സരം അല്‍ ഖോറിലെ അല്‍ ബേത് സ്റ്റേഡിയത്തിലായിരിക്കും നടക്കുക. 60,000 ആളുകള്‍ക്കായിരിക്കും ഉദ്ഘാടന മത്സരത്തില്‍ പ്രവേശനം . ലോക കപ്പ് ആതിഥേയത്വം വഹിക്കുന്ന എട്ടു സ്റ്റേഡിയങ്ങളും 50 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ കാണികള്‍ക്ക് ഒരേ ദിവസം നിരവധി മത്സരങ്ങള്‍ കാണാന്‍ അവസരമൊരുങ്ങും. ഡിസംബര്‍ 18 2022-നു ലുസൈല്‍ സ്റ്റേഡിയത്തിലാണ് 80000 കാണികള്‍ക്ക് കളി കാണാന്‍ അവസരമൊരുക്കി ലോക കപ്പ് ഫൈനല്‍ സംഘടിപ്പിക്കുന്നത്.

 

Most Popular