Wednesday, April 21, 2021
Home Gulf Qatar ഖത്തര്‍ ലോകകപ്പ്: പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ നിര്‍ദേശിക്കാന്‍ അവസരം

ഖത്തര്‍ ലോകകപ്പ്: പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ നിര്‍ദേശിക്കാന്‍ അവസരം

ദോഹ: ഖത്തര്‍ ലോകകപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാന്‍ സുപ്രീം കമ്മറ്റി അവസരമൊരുക്കുന്നു. ഖത്തര്‍ ലോകകപ്പുമായി ബന്ധപ്പെട്ട നടത്തിപ്പ്, അതിന്റെ മത്സര സംഘാടനം, സുപ്രീം കമ്മറ്റി ഒരുക്കേണ്ട കൂടുതല്‍ സൗകര്യങ്ങള്‍, കലാപരമായും കായികപരമായുള്ള നിര്‍ദേശങ്ങള്‍ എന്നിവയാണ് കമ്മറ്റി പൊതുജനങ്ങളില്‍ നിന്നും നിര്‍ദേശങ്ങളാണ് സ്വീകരിക്കുന്നത്. ഖത്തര്‍ സുപ്രീം കമ്മറ്റി ഫോര്‍ ഹെറിറ്റേജ് ആന്‍ഡ് ലെഗസി തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഇതുമായി ബന്ധപ്പെട്ട അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാന്‍ അവസരമൊരുക്കിയത്. ഖത്തര്‍ ലോകകപ്പ് രാജ്യത്തിന്റെ യശസ്സും മഹത്വവും ലോകജനതക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരത്തിനെ കുറിച്ച പാതുജനം നല്‍കുന്ന ഏതൊരു അഭിപ്രായവും ഖത്തര്‍ സര്‍ക്കാര്‍ പരിഗണിക്കുമെന്നും സുപ്രീം കമ്മറ്റി അറിയിച്ചു.

Most Popular