ദോഹ: ഖത്തര്‍ പ്രതിരോധ മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്ന ബര്‍സാന്‍ ഹോള്‍ഡിങ് ഒരു മാസം നിര്‍മിക്കുന്നത് 8,000 വെന്റിലേറ്ററുകള്‍. പൂര്‍ണമായും പ്രാദേശികമായി നിര്‍മിക്കുന്ന ഈ വെന്റിലേറ്ററുകള്‍ ഖത്തറിലെ ആവശ്യങ്ങള്‍ക്കു ശേഷം കയറ്റുമതി ചെയ്യുകയും ചെയ്യുന്നു.
ഖത്തര്‍ സയന്‍സ് ആന്റ് ടെക്നോളജി പാര്‍ക്കിലുള്ള ആസ്ഥാനത്താണ് സേവര്‍-ക്യു എന്ന പേരിലുള്ള വെന്റിലേറ്ററുകള്‍ ബര്‍സാന്‍ നിര്‍മിക്കുന്നത്. എന്ജിനീയിറിങിലും നിര്‍മാണത്തിലും 100 ശതമാനം സ്വദേശിയാണ് ഈ വെന്റിലേറ്റുകള്‍. സിവിലിയന്‍, സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഇവ ചെറുതും ലളിതവുമാണെന്ന് സേവര്‍-ക്യു അസിസ്റ്റന്റ് പ്രൊജക്ട് മാനേജര്‍ സൗദ് അബ്ദുല്ല അല്‍ മന്നായി പറഞ്ഞു.
Qatari firm producing 8,000 ventilators per month to meet local and global needs