Wednesday, June 23, 2021
Home Newsfeed ഖത്തറിന്റെ മെഡിക്കല്‍ സഹായവുമായി അമീരി എയര്‍ ഫോഴ്‌സ് വിമാനം ഇന്ത്യയില്‍

ഖത്തറിന്റെ മെഡിക്കല്‍ സഹായവുമായി അമീരി എയര്‍ ഫോഴ്‌സ് വിമാനം ഇന്ത്യയില്‍

ദോഹ: കോവിഡിനെതിരേ പൊരതുന്ന ഇന്ത്യക്ക് ഖത്തറില്‍ നിന്നുള്ള മെഡിക്കല്‍ സഹായവുമായി അമീരി എയര്‍ഫോഴ്‌സ് വിമാനം ന്യൂഡല്‍ഹിയില്‍ എത്തി. ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഗള്‍ഫ് ഡിവിഷന്‍ ഡയറക്ടര്‍ അവ്താര്‍ സിങ്, ഇന്ത്യയിലെ ഖത്തര്‍ എംബസി ഇന്‍ചാര്‍ജ് അലി ബിന്‍ മുഹമ്മദ് അല്‍ ബാദി, സെക്കന്റ് സെക്രട്ടറി റാഷിദ് ബിന്‍ അലി അല്‍ മര്‍റി എന്നിവര്‍ സംഘത്തെ സ്വീകരിച്ചു.

മെഡിക്കല്‍ ഉപകരണങ്ങള്‍, 4300 റെംഡിസിവിര്‍ ഇന്‍ജക്ഷന്‍, 200 ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകള്‍, 40 വെന്റിലേറ്ററുകള്‍ തുടങ്ങിയവയാണ് ഖത്തര്‍ ഇന്ത്യയിലെത്തിച്ചത്. ഖത്തറിനും അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിക്കും വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി നന്ദി അറിയിച്ചു.

ഖത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ ശേഖരിച്ച ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഈ മാസം ആദ്യം മുതല്‍ ഇന്ത്യന്‍ നേവി കപ്പലുകളില്‍ ഡല്‍ഹിയില്‍ എത്തിച്ചിരുന്നു.
ALSO WATCH

Most Popular