Sunday, July 25, 2021
Home Gulf Qatar ഖത്തരി രക്ഷാ പ്രവര്‍ത്തകര്‍ ബെയ്‌റൂത്തിലെ ദൗത്യം പൂര്‍ത്തിയാക്കി മടങ്ങി

ഖത്തരി രക്ഷാ പ്രവര്‍ത്തകര്‍ ബെയ്‌റൂത്തിലെ ദൗത്യം പൂര്‍ത്തിയാക്കി മടങ്ങി

ദോഹ: ഖത്തര്‍ ഇന്റേണല്‍ സെക്യൂരിറ്റി ഫോഴ്‌സിലെ(ലഖ്‌വിയ) സെര്‍ച്ച് ആന്റ് റസ്‌ക്യു ടീം ബെയ്‌റൂത്തിലെ ദൗത്യം പൂര്‍ത്തിയാക്കി ദോഹയില്‍ തിരിച്ചെത്തി. ഈ മാസം ആദ്യം ബെയ്‌റൂത്തില്‍ 170ലേറെ പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തെ തുടര്‍ന്നാണ് അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ നിര്‍ദേശ പ്രകാരം ഖത്തരി രക്ഷാ പ്രവര്‍ത്തകര്‍ അവിടെയെത്തിയത്.

സ്‌ഫോടനം നടന്ന ബെയ്‌റൂത്ത് തുറമുഖത്ത് ലബനീസ്, റഷ്യന്‍, ജര്‍മന്‍ സംഘങ്ങളോടൊപ്പമാണ് ഖത്തര്‍ ടീം പ്രവര്‍ത്തിച്ചത്. കെമിക്കല്‍ സ്‌ഫോടനം നടന്ന സ്ഥലത്ത് 43 മീറ്റര്‍ ആഴത്തിലുള്ള കുഴിയാണ് രൂപപ്പെട്ടത്. ലബ്‌നീസ് തലസ്ഥാനത്തിന്റെ വലിയൊരു ഭാഗം സ്‌ഫോടനത്തില്‍ തകര്‍ന്നിരുന്നു. മൂന്ന് ലക്ഷത്തോളം പേര്‍ക്കാണ് സംഭവത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടത്.

രക്ഷാപ്രവര്‍ത്തകര്‍ക്ക് പുറമേ നിരവധി വിമാനങ്ങളിലായി ഖത്തര്‍ വൈദ്യ സഹായവും രണ്ട് ഫീല്‍ഡ് ഹോസ്പിറ്റലുകളും മറ്റ് നിരവധി ദുരിതാശ്വാസ വസ്തുക്കളും എത്തിച്ചിരുന്നു.

Qatari rescuers return home after mission in Beirut

Most Popular