Friday, August 6, 2021
Home Newsfeed പ്രമുഖ ഖത്തര്‍ അത്‌ലറ്റ് അബ്ദല്‍ഇലാഹ് ഹാറൂണ്‍ കാറപകടത്തില്‍ മരിച്ചു

പ്രമുഖ ഖത്തര്‍ അത്‌ലറ്റ് അബ്ദല്‍ഇലാഹ് ഹാറൂണ്‍ കാറപകടത്തില്‍ മരിച്ചു

ദോഹ: പ്രമുഖ ഖത്തരി അത്‌ലറ്റും 400 മീറ്റര്‍ ലോക ചാംപ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ ജേതാവുമായ അബ്ദല്‍ഇലാഹ് ഹാറൂണ്‍ നിര്യാതനായി. 24 വയസ്സായിരുന്നു. ഖത്തര്‍ ഒളിംപിക് കമ്മിറ്റിയാണ് ട്വിറ്ററില്‍ ഇക്കാര്യമറിയിച്ചത്. കാറപകടത്തിലാണ് ഹാറൂണ്‍ മരിച്ചതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു.

2017ലെ 400 മീറ്റര്‍ ലോക ചാംപ്യന്‍ഷിപ്പില്‍ 44.48 സെക്കന്റില്‍ ഓടിയെത്തിയാണ് ഹാറൂണ്‍ വെങ്കലം നേടിയത്. 2016 ലോക ഇന്‍ഡോര്‍ ചാംപ്യന്‍ഷിപ്പില്‍ വെള്ളിയും 2018ല്‍ ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ രണ്ട് സ്വര്‍ണവും നേടിയിരുന്നു. 400 മീറ്ററിലും 4×400 മീറ്റര്‍ റിലേയിലുമാണ് സ്വര്‍ണം കരസ്ഥമാക്കിയത്.

Most Popular