Saturday, May 15, 2021
Home Gulf Qatar കസ്റ്റംസ് ഡിക്ലറേഷന്‍ നടപടി: സൗദിയിലേക്ക് യാത്ര ചെയ്യുന്ന ഖത്തരികള്‍ക്ക് നിര്‍ദേശവുമായി വിദേശകാര്യമന്ത്രാലയം

കസ്റ്റംസ് ഡിക്ലറേഷന്‍ നടപടി: സൗദിയിലേക്ക് യാത്ര ചെയ്യുന്ന ഖത്തരികള്‍ക്ക് നിര്‍ദേശവുമായി വിദേശകാര്യമന്ത്രാലയം

ദോഹ: ഖത്തറില്‍ നിന്ന് സൗദിയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് നിര്‍ദേശവുമായി വിദേശകാര്യ മന്ത്രാലയത്തിലെ കോണ്‍സുലര്‍ അഫയേഴ്‌സ് വകുപ്പ്. സൗദി കസ്റ്റംസ് വെബ്‌സൈറ്റില്‍ പ്രഖ്യാപിച്ച കസ്റ്റംസ് ഡിക്ലറേഷന്‍ നടപടികള്‍ പാലിക്കണമെന്ന് ഖത്തറി പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കി. നിയപമരമായ നടപടികള്‍ ഒഴിവാക്കുക എന്നതിന്, സന്ദര്‍ശകരുടെ വിലയേറിയ വസ്തുക്കള്‍ക്ക് മേല്‍ ചുമത്തപ്പെടുന്ന കസ്റ്റംസ് തീരുവയും മൂലവര്‍ദ്ധിത നികുതിയും അടയ്‌ക്കേണ്ടതിന് പുറമെയാണ്. കസ്റ്റംസ് ഡിക്ലറേഷന്‍ നടപടികള്‍ അറിയാനായി സൗദി കസ്റ്റംസ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Most Popular