Tuesday, June 22, 2021
Home Newsfeed ഗസ്സയിലേക്കുള്ള ഖത്തറിന്റെ സഹായങ്ങൾ അടുത്ത വാരം മുതല്‍

ഗസ്സയിലേക്കുള്ള ഖത്തറിന്റെ സഹായങ്ങൾ അടുത്ത വാരം മുതല്‍

ദോഹ: ഗസയിലേക്കുള്ള ഖത്തറിന്റെ സഹായങ്ങൾ അടുത്ത മാസം മുതൽ ആരംഭിക്കും. ഖത്തർ സഹായത്തെ തടഞ്ഞു നിർത്താനുള്ള ഇസ്രായേൽ തീരുമാനത്തെ ഈജിപ്തിന്റെ മധ്യസ്ഥതയില്‍ പരിഹരിച്ചതായാണ് വിവരം. ഖത്തരി സഹായത്തിന് ഇസ്രായേല്‍ സൈന്യം തടയിടുകയാണെങ്കില്‍ അതിന് വലിയ വില നല്‍കേണ്ടി വരുമെന്ന് ഫലസ്തീന്‍ സ്വാതന്ത്ര സംഘടനയായ ഹമാസിന്റെ പ്രസ്താവന രാജ്യാന്തര തലത്തില്‍ വളരെയധികം ശ്രദ്ധ നേടിയിരുന്നു.

ഗസ്സയിലേക്ക് ഖത്തര്‍ അടക്കമുള്ള രാഷ്ട്രങ്ങളുടെ സഹായങ്ങള്‍ നേരിട്ടെത്തിക്കുന്നത് തടയുമെന്നാണ് ഇസ്രായേല്‍ സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നത്.

Most Popular