Friday, June 18, 2021
Home Gulf Qatar ഖത്തറിലെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്; സ്വകാര്യ മേഖലയ്ക്ക് രാത്രി 8 വരെ പ്രവര്‍ത്തിക്കാം

ഖത്തറിലെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്; സ്വകാര്യ മേഖലയ്ക്ക് രാത്രി 8 വരെ പ്രവര്‍ത്തിക്കാം

ദോഹ: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ഖത്തര്‍ മന്ത്രിസഭാ യോഗം. സ്വകാര്യ മേഖലയുടെ പ്രവര്‍ത്തി സമയം രാവിലെ 7 മുതല്‍ രാത്രി 8 വരെയാക്കി. നിലവില്‍ ഇത് രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 1 വരെയായിരുന്നു. പ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പുതിയ തീരുമാനം നാളെ മുതല്‍ നടപ്പില്‍ വരും.

സ്വകാര്യ കാറുകളില്‍ രണ്ടുപേര്‍ മാത്രമേ സഞ്ചരിക്കാവൂ എന്ന നിയന്ത്രണവും നീക്കി. ഇനി മുതല്‍ ഡ്രൈവര്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് സഞ്ചരിക്കാം. കുടുംബങ്ങള്‍ക്ക് ഈ നിയന്ത്രണം ഉണ്ടാവില്ല. കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ മാസ്‌ക്ക് ധരിക്കേണ്ടതില്ലെന്നും പുതിയ നിര്‍ദേശത്തില്‍ പറയുന്നു.

Qatar’s Cabinet eases some restrictions on anti-COVID-19 measures

 

Most Popular