Wednesday, September 22, 2021
Home Newsfeed ഖത്തറിന്റെ പിന്തുണ ആരോഗ്യകരമായ ഭാവി രൂപപ്പെടുത്തുന്നതിന് സഹായിക്കും: ലോകാരോഗ്യ സംഘടനാ മേധാവി

ഖത്തറിന്റെ പിന്തുണ ആരോഗ്യകരമായ ഭാവി രൂപപ്പെടുത്തുന്നതിന് സഹായിക്കും: ലോകാരോഗ്യ സംഘടനാ മേധാവി

ദോഹ: ഖത്തറിന്റെ തുടര്‍ച്ചയായ പിന്തുണ ആഫ്രിക്കന്‍ മേഖലയിലും ലോകത്തും ആരോഗ്യകരമായ ഭാവി കെട്ടിപ്പടുക്കുന്നതിന് സഹായിക്കുമെന്ന് ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അഥാനം ഗെബ്രിയേസസ്.

ഖത്തറിന്റെ തുടര്‍ച്ചയായ പിന്തുണ ആഫ്രിക്കയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും ആരോഗ്യകരവും സുരക്ഷിതവും ന്യായവുമായ ഒരു ഭാവി രൂപപ്പെടുത്തുന്നതിന് സഹായിക്കും- ഖത്തര്‍ എക്കോണമിക് ഫോറത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

മഹാമാരിക്ക് ശേഷമുള്ള ലോകത്തെ നേതൃത്വം എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ വാക്‌സിനേഷന്‍ തുല്യതയും പൊതു-സ്വകാര്യ പങ്കാളിത്തവുമാണ് പ്രധാനമായും ചര്‍ച്ചയായത്.

അടുത്തകാലം വരെ ആഫ്രിക്കയില്‍ കോവിഡ് വലിയ ഭീഷണിയായിരുന്നില്ല. എന്നാല്‍, വാക്‌സിന്‍ ലഭിക്കാത്തത് കാരണം ആഫ്രിക്കയില്‍ മരണ സംഖ്യയും രോഗികളും വര്‍ധിക്കുകയാണ്. കോവാക്‌സിന്റെ സഹായത്തോടെ ആഫ്രിക്കയിലെ 52 രാജ്യങ്ങള്‍ ഇപ്പോള്‍ വാക്‌സിനേഷന്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, 40 ദശലക്ഷം ഡോസ് വാക്‌സിന്‍ മാത്രമാണ് നിലവില്‍ ലഭ്യമായിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

മഹാമാരി അവസാനിപ്പിക്കാന്‍ സപ്തംബറോട് കൂടി ഓരോ രാജ്യത്തെയും 10 ശതമാനം പേര്‍ക്കും വര്‍ഷാവസാനത്തോടെ 40 ശതമാനം പേര്‍ക്കും 2022 ജൂണില്‍ 70 ശതമാനം പേര്‍ക്കും വാക്‌സിന്‍ നല്‍കാനാണ് ലോകാരോഗ്യ സംഘടന ലക്ഷ്യമിടുന്നത്.
ALSO WATCH

Most Popular