Sunday, September 26, 2021
Home Gulf Qatar ഖത്തറില്‍ കോവിഡ് രോഗികളുടെ എണ്ണം 75,000 കവിഞ്ഞു; ഇന്ന് മൂന്ന് മരണം കൂടി

ഖത്തറില്‍ കോവിഡ് രോഗികളുടെ എണ്ണം 75,000 കവിഞ്ഞു; ഇന്ന് മൂന്ന് മരണം കൂടി

ദോഹ: ഖത്തറില്‍ ഇന്ന് മൂന്നു പേര്‍ കൂടി കോവിഡ് ബാധിച്ചുമരിച്ചതായി ആരോഗ്യ മന്ത്രാലയം. മരണസംഖ്യ 69 ആയി. 1476 പേര്‍ക്കു കൂടി 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചു. 1,918 പേര്‍ക്ക് രോഗം ഭേദമായി. ആകെ രോഗ ബാധിതരുടെ എണ്ണം 75071 ഉം രോഗം സുഖപ്പെട്ടവരുടെ എണ്ണം 51,331 ആയി.

24 മണിക്കൂറിനിടെ 17 പേരെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. 230 പേരാണ് ഇപ്പോള്‍ ഐസിയുവില്‍ ഉള്ളത്. 4829 ടെസ്റ്റുകളാണ് ഇന്ന് നടത്തിയത്. മൊത്തം ടെസ്റ്റ് ചെയ്തവരുടെ എണ്ണം 2,74,793 ആയി. 24,116 പേരാണ് നിലവില്‍ ചികില്‍സയില്‍ കഴിയുന്നത്.

കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ 16,000 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറില്‍ ബന്ധപ്പെടുകയോ കോവിഡ് പരിശോധനാ സംവിധാനമുള്ള ആരോഗ്യ കേന്ദ്രങ്ങളെ സമീപിക്കുകയോ ചെയ്യണം. മുഐതര്‍ ഹെല്‍ത്ത് സെന്റര്‍, റൗദത്ത് അല്‍ ഖൈല്‍ ഹെല്‍ത്ത് സെന്റര്‍, ഉം സലാല്‍ ഹെല്‍ത്ത് സെന്റര്‍, അല്‍ ഗറാഫ ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളിലാണ് കോവിഡ് പരിശോധനയുള്ളത്.

Qatar’s COVID-19 death toll jumps to 69 as 1,476 more test positive


 

Most Popular