Wednesday, June 16, 2021
Home Gulf Qatar ഖത്തറില്‍ കോവിഡ് ബാധിച്ച് രണ്ട് മരണം കൂടി; ഇന്ന് 1501 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു

ഖത്തറില്‍ കോവിഡ് ബാധിച്ച് രണ്ട് മരണം കൂടി; ഇന്ന് 1501 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു

ദോഹ: ഖത്തറില്‍ കോവിഡ് ബാധിച്ച് ഇന്ന് രണ്ട് പേര്‍ കൂടി മരിച്ചു. 66ഉം 53ഉം വയസ്സുള്ള പ്രവാസികളാണ് മരിച്ചത്. ഇതോടെ മൊത്തം മരണ സംഖ്യ 23 ആയി. കോവിഡ് മരണം പൊതുവേ കുറവായിരുന്ന ഖത്തറില്‍ തുടര്‍ച്ചയായി ഇത് മൂന്നാംദിവസമാണ് രണ്ടുപേര്‍ വീതം മരിക്കുന്നത്.

പുതുതായി 1501 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. പുതിയ രോഗികളില്‍ കൂടുതലും പ്രവാസികളാണെന്ന് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ 43,714 ആയി

അതിനിടെ 657 പേര്‍ക്ക് കൂടി രോഗം ഭേദമായി. ആകെ അസുഖം ഭേദമായവര്‍ 9170 ആയി. 256 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 24 പേരെ ഐസിയുവിലേക്ക് മാറ്റി. ആകെ 188 പേരാണ് ഇപ്പോള്‍ അത്യാഹിത വിഭാഗത്തില്‍ കഴിയുന്നത്.

Qatar’s COVID-19 death toll rises by two to 23 as 1,501 test positive


 

Most Popular