Wednesday, June 23, 2021
Home Gulf Qatar ഖത്തറില്‍ ഒരു കോവിഡ് മരണം കൂടി; 966 പേര്‍ക്ക് ഇന്ന് രോഗം ഭേദമായി

ഖത്തറില്‍ ഒരു കോവിഡ് മരണം കൂടി; 966 പേര്‍ക്ക് ഇന്ന് രോഗം ഭേദമായി

ദോഹ: ഖത്തറില്‍ ഇന്ന് ഒരാള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. 1,491 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 966 പേര്‍ക്കാണ് രോഗം ഭേദമായത്. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് രാജ്യത്ത് അഞ്ഞൂറിലേറെ പേര്‍ക്ക് രോഗം ഭേദമാവുന്നത്. രോഗം സുഖപ്പെടുന്നവരുടെ എണ്ണം ദിവസേന വര്‍ധിച്ചുവരുന്നുണ്ട്. മരണസംഖ്യ 16 ആയി.

പുതിയ കണക്കുകള്‍ പ്രകാരം 37097 പേര്‍ക്കാണ് ഖത്തറില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 6600 പേര്‍ക്ക് കൊറോണ സുഖപ്പെട്ടു. 24 മണിക്കൂറിനിടെ 4255 പേര്‍ക്ക് കൊറോണ പരിശോധന നടത്തി. മൊത്തം പരിശോധന നടത്തിയവരുടെ എണ്ണം 1,70,437 ആയി. 30,481 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ ഉള്ളത്. ഇതില്‍ 172 പേര്‍ ഗുരുതരാവസ്ഥയില്‍ ഐസിയുവിലാണ്.

62 വയസ്സുള്ള പ്രവാസിയാണ് ഇന്ന് മരിച്ചത്. ഐസിയുവില്‍ ചികില്‍സയിലായിരുന്ന ഇയാള്‍ക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി ഖത്തര്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.

കോവിഡ് ലക്ഷണങ്ങളുള്ളവര്‍ 16,000 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടുകയോ കോവിഡ് ടെസ്റ്റിങ് സെന്ററിലേക്ക് നേരിട്ട് പോവുകയോ വേണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. മുഐത്തര്‍ ഹെല്‍ത്ത് സെന്റര്‍, റൗദത്ത് അല്‍ ഖൈല്‍ ഹെല്‍ത്ത് സെന്റര്‍, ഉം സലാല്‍ ഹെല്‍ത്ത് സെന്റര്‍, അല്‍ ഗറാഫ ഹെല്‍ത്ത് സെന്റര്‍ എന്നിവയാണ് കോവിഡ് പരിശോധനാ കേന്ദ്രങ്ങള്‍

Qatar’s COVID-19 death toll rises to 16 as recoveries jump by record 966


 

Most Popular