ഖത്തറില്‍ ഇന്ന് മൂന്ന് കോവിഡ് മരണം കൂടി; രോഗികളുടെ എണ്ണം അര ലക്ഷം കവിഞ്ഞു

new corona cases in qatar

ദോഹ: ഖത്തറില്‍ ഇന്ന് കോവിഡ് ബാധിച്ച് മൂന്നു പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 33 ആയി. 24 മണിക്കൂറിനിടെ 1967 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 50,914 പേര്‍ക്കാണ് രാജ്യത്ത് ഇതിനകം കോവിഡ് പോസിറ്റീവായത്.

ഇന്ന് 2,116 പേര്‍ക്കു കൂടി രോഗം ഭേദമായി. ഇതാദ്യമായാണ് 24 മണിക്കൂറിനിടെ പോസിറ്റീവ് കേസുകളേക്കാള്‍ രോഗം സുഖപ്പെടുന്നവരുടെ എണ്ണം കൂടുതലാവുന്നത്. ഇതോടെ ആകെ രോഗം സുഖപ്പെട്ടവരുടെ എണ്ണം 15,399 ആയി. 35,482 പേരാണ് ഇപ്പോള്‍ രോഗബാധിതരായി ഉള്ളത്. 24 മണിക്കൂറിനിടെ 261 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 214 പേരാണ് നിലവില്‍ ഐസിയുവില്‍ ഉള്ളത്.

Qatar’s COVID-19 death toll rises to 33 as recoveries trump infection for the first time