News Flash
X
ഖത്തറില്‍ ഇന്ന് മൂന്ന് കോവിഡ് മരണംകൂടി; 1811 പേര്‍ക്ക് രോഗം ഭേദമായി

ഖത്തറില്‍ ഇന്ന് മൂന്ന് കോവിഡ് മരണംകൂടി; 1811 പേര്‍ക്ക് രോഗം ഭേദമായി

personmtp rafeek access_timeSunday June 7, 2020
HIGHLIGHTS
ഖത്തറില്‍ ഇന്ന് കോവിഡ് ബാധിച്ച് മൂന്നുപേര്‍ കൂടി മരിച്ചു. ആകെ മരണം 54 ആയി.

ദോഹ: ഖത്തറില്‍ ഇന്ന് കോവിഡ് ബാധിച്ച് മൂന്നുപേര്‍ കൂടി മരിച്ചു. ആകെ മരണം 54 ആയി. 1595 പേര്‍ക്ക് കൂടി പുതുതായി കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1811 പേര്‍ക്ക് രോഗം ഭേദമായി. ഖത്തറില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 68,790 ആയി.

24,398 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. 24 മണിക്കൂറിനിടെ 4142 ടെസ്റ്റുകളാണ് നടത്തിയത്. ഇതോടെ ആകെ ടെസ്റ്റ് നടത്തിയവരുടെ എണ്ണം 2,55,533 ആയി. 22 പേരെ പുതുതായി ഐസിയുവില്‍ പ്രവേശിപ്പിച്ചു. 245 പേരാണ് നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നത്.

കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ 16,000 എന്ന ഹെല്‍പ്പ്ലൈന്‍ നമ്പറില്‍ ബന്ധപ്പെടുകയോ കോവിഡ് പരിശോധനാ സംവിധാനമുള്ള ആരോഗ്യ കേന്ദ്രങ്ങളെ സമീപിക്കുകയോ ചെയ്യണം. മുഐതര്‍ ഹെല്‍ത്ത് സെന്റര്‍, റൗദത്ത് അല്‍ ഖൈല്‍ ഹെല്‍ത്ത് സെന്റര്‍, ഉം സലാല്‍ ഹെല്‍ത്ത് സെന്റര്‍, അല്‍ ഗറാഫ ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളിലാണ് കോവിഡ് പരിശോധനയുള്ളത്.

40 വയസ്സുള്ള ഒരാളും 68 വയസ്സുള്ള രണ്ടുപേരുമാണ് ഇന്ന് കോവിഡ് ബാധിച്ചു മരിച്ചത്.

Qatar’s COVID-19 death toll rises to 54 as 1,595 more test positive


 

SHARE :
folder_openTags
content_copyCategory