ദോഹ: ഖത്തറില്‍ ഇന്ന് 1034 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 18348 പേരാണ്. ഇന്ന് പുതുതായി 1637 പേര് കൂടി കൊവിഡില്‍ നിന്നും പൂര്‍ണമായി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 69956 ആയി. അതേസമയം, ഇന്ന് ഒരാള്‍ കൂടി വൈറസ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണസംഖ്യ 99 ആയി.
آخر مستجدات فيروس كورونا في قطر
Latest update on Coronavirus in Qatar#سلامتك_هي_سلامتي #YourSafetyIsMySafety pic.twitter.com/JF3L6nJnW9— وزارة الصحة العامة (@MOPHQatar) June 22, 2020
രാജ്യത്ത് ഇന്ന് 3778 കൊവിഡ് പരിശോധനകള്‍ കൂടി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം നടത്തി. ഇതുവരെ 324570 പരിശോധനകളാണ് ഖത്തറില്‍ നടത്തിയത്. 219 പേരാണ് തീവ്രപരിചരണ വിഭാഗത്തിലുള്ളത്.
Qatar’s COVID-19 death toll rises to 99 as 1,034 more test positive