Thursday, September 16, 2021
Home Gulf Qatar ഖത്തറില്‍ കോവിഡ് മരണം 40 ആയി; ഇന്ന് 1523 പേര്‍ക്ക് കൂടി രോഗബാധ

ഖത്തറില്‍ കോവിഡ് മരണം 40 ആയി; ഇന്ന് 1523 പേര്‍ക്ക് കൂടി രോഗബാധ

ദോഹ: ഖത്തറില്‍ ഇന്ന് രണ്ടുപേര്‍ക്കു കൂടി കോവിഡ് ബാധിച്ചുമരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 40 ആയി. 1523 പേര്‍ക്ക് പുതുതായി കൊറോണ സ്ഥിരീകരിച്ചപ്പോള്‍ 3147 പേര്‍ക്ക് രോഗം ഭേദമായി. ഖത്തറില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 58433 ആയി. 24,956 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്.  24 മണിക്കൂറിനിടെ 3850 ടെസ്റ്റുകളാണ് നടത്തിയത്. ഇതോടെ ആകെ ടെസ്റ്റ് നടത്തിയവരുടെ എണ്ണം 2,25,919 ആയി.

22 പേരെ പുതുതായി ഐസിയുവില്‍ പ്രവേശിപ്പിച്ചു. 240 പേരാണ് നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നത്. 50ഉം 58ഉം വയസ്സ് പ്രായമുള്ളവരാണ് ഇന്ന് മരിച്ചത്.

കോവിഡ് വ്യാപനം മൂര്‍ധന്യത്തിലെത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ പ്രായമായവരും ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവരും അതീവജാഗ്രത പാലിക്കണമെന്ന് ഖത്തര്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ 16,000 എന്ന ഹെല്‍പ്പ്ലൈന്‍ നമ്പറില്‍ ബന്ധപ്പെടുകയോ കോവിഡ് പരിശോധനാ സംവിധാനമുള്ള ആരോഗ്യ കേന്ദ്രങ്ങളെ സമീപിക്കുകയോ ചെയ്യണം. മുഐതര്‍ ഹെല്‍ത്ത് സെന്റര്‍, റൗദത്ത് അല്‍ ഖൈല്‍ ഹെല്‍ത്ത് സെന്റര്‍, ഉം സലാല്‍ ഹെല്‍ത്ത് സെന്റര്‍, അല്‍ ഗറാഫ ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളിലാണ് കോവിഡ് പരിശോധനയുള്ളത്.

Qatar’s COVID-19 death toll touches 40 as 1,523 test positive


 

Most Popular