Sunday, June 20, 2021
Home Newsfeed വാക്‌സിനേഷനില്‍ വീണ്ടുമൊരു ചുവട് കൂടി; ഖത്തറിലെ പ്രായപൂര്‍ത്തിയായ മൂന്നിലൊന്ന് പേര്‍ക്കും ഒരു ഡോസ് ലഭിച്ചു

വാക്‌സിനേഷനില്‍ വീണ്ടുമൊരു ചുവട് കൂടി; ഖത്തറിലെ പ്രായപൂര്‍ത്തിയായ മൂന്നിലൊന്ന് പേര്‍ക്കും ഒരു ഡോസ് ലഭിച്ചു

ദോഹ: ഖത്തറില്‍ കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ മാത്രം കോവിഡ് വാക്‌സിന്‍ നല്‍കിയത് 168,453 പേര്‍ക്ക്. ഇതിനകം 12.48 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കിയതായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പ്രായപൂര്‍ത്തിയെത്തിയവരില്‍ 35.5 ശതമാനത്തിന്(മൂന്നിലൊന്ന് പേര്‍) ഇതിനകം വാക്‌സിന്റെ ഒരു ഡോസെങ്കിലും ലഭിച്ചു കഴിഞ്ഞു.

60 വയസ്സിന് മുകളിലുള്ള 82.8 ശതമാനം പേര്‍ക്കും 70 വയസ്സിന് മുകളിലുള്ള 80.1 ശതമാനത്തിനും 80 വയസ്സിന് മുകളിള്ള 78.4 ശതമാനത്തിനും വാക്‌സിന്‍ നല്‍കി.

അതേ സമയം, വാക്‌സിനേഷന്റെ പാര്‍ശ്വഫലങ്ങള്‍ സംബന്ധിച്ച് മന്ത്രാലയം വാക്‌സിന്‍ എടുത്തവരില്‍ നിന്ന് ഫീഡ്ബാക്ക് ശേഖരിച്ചു തുടങ്ങി. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ വാക്‌സിനേഷന്‍ പേജില്‍ ഇതിനായി പ്രത്യക സെക്ഷന്‍ ഒരുക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ജനങ്ങളുടെ പ്രതികരണം വളരെ പ്രധാനമാണെന്നും എല്ലാവരും സഹകരിക്കണമെന്നും മന്ത്രാലയം അഭ്യര്‍ഥിച്ചു.
ALSO WATCH

Most Popular