Friday, June 25, 2021
Home Newsfeed ഖത്തറിലെ മുഴുവന്‍ സസ്യങ്ങളെക്കുറിച്ചും വിവരിക്കുന്ന ആദ്യ എന്‍സൈക്ലോപീഡിയ പുറത്തിറങ്ങി

ഖത്തറിലെ മുഴുവന്‍ സസ്യങ്ങളെക്കുറിച്ചും വിവരിക്കുന്ന ആദ്യ എന്‍സൈക്ലോപീഡിയ പുറത്തിറങ്ങി

ദോഹ: ഖത്തറിലെ മുഴുവന്‍ സസ്യവര്‍ഗങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്ന എന്‍സൈക്ലോപീഡിയ പുറത്തിറക്കി. എന്‍സൈക്ലോപീഡിയ നാറ്റീവ് ആന്റ് നോണ്‍ നാറ്റീവ് പ്ലാന്റ്‌സ് ഇന്‍ ഈസ്റ്റേണ്‍ അറേബ്യ എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്ന പുസ്തകത്തില്‍ ഖത്തര്‍ മരുഭൂമിയില്‍ വളരുന്ന സസ്യങ്ങളുടെ സമഗ്ര വിവരങ്ങളുണ്ട്. ഏഴ് വര്‍ഷത്തെ വിശദമായ ഗവേണത്തിനും ശാസ്ത്രീയ പ്രസിദ്ധീകരണങ്ങളുടെ പഠനത്തിനും ശേഷമാണ് എന്‍സൈക്ലോപീഡിയ തയ്യാറാക്കിയത്.

ആറ് വാല്യങ്ങളിലായി 2,500 പേജുകളുള്ള എന്‍സൈക്ലോപീഡിയയില്‍ ഓരോ സസ്യത്തിന്റെയും നിലവിലെ സംരക്ഷണ സ്ഥിതി, ലോകത്ത് എവിടെയൊക്കെ കാണുന്നു, മേഖലയിലെ ഉല്‍ഭവം, ആയുസ്സ്, കൃഷി രീതി തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സസ്യത്തിന്റെ വ്യത്യസ്ത ഉപയോഗങ്ങള്‍ക്കു പുറമേ ആര്‍കിടെക്ചര്‍, ആരോഗ്യം, വൈദ്യം, ലാന്റ്‌സ്‌കേപ്പ് എന്‍ജീനീയറിങ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും എന്‍സൈക്ലോപീഡിയ പ്രയോജനപ്രദമാവും.

എട്ടാമത് ഖത്തര്‍ ഇന്റര്‍നാഷനല്‍ അഗ്രികള്‍ച്ചറല്‍ എക്‌സിബിഷനില്‍ ഗള്‍ഫ് ഓര്‍ഗനൈസേഷന്‍ ഓഫ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റും ഖത്തര്‍ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയവും ചേര്‍ന്നാണ് പുസ്തകം പുറത്തിറക്കിയത്.

Most Popular