Wednesday, September 22, 2021
Home News International താലിബാന്‍ പ്രതിനിധികളുമായി ഖത്തര്‍ വിദേശകാര്യ മന്ത്രി ചര്‍ച്ച നടത്തി

താലിബാന്‍ പ്രതിനിധികളുമായി ഖത്തര്‍ വിദേശകാര്യ മന്ത്രി ചര്‍ച്ച നടത്തി

ദോഹ: ഖത്തര്‍ ഉപപ്രധാന മന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ആല്‍ഥാനി ദോഹയില്‍ താലിബാന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. ദോഹയിലെ താലിബാന്‍ പൊളിറ്റിക്കല്‍ ബ്യൂറോ മേധാവി മുല്ല അബ്ദുല്‍ ഗനി ബറദാറിന്റെ നേതൃത്വത്തിലുള്ള സംഘവുമായാണ് ഇന്ന് രാവിലെ കൂടിക്കാഴ്ച്ച നടന്നത്.

അഫ്ഗാനിസ്താനിലെ നിലവിലെ സാഹചര്യം ചര്‍ച്ചയില്‍ വിലയിരുത്തി. സിവിലിയന്‍മാരുടെ സുരക്ഷ ഉറപ്പാക്കല്‍, ദേശീയ അനുരഞ്ജനം സാധ്യമാക്കല്‍, സമാധാനപരമായ അധികാര കൈമാറ്റം, സമഗ്രമായ രാഷ്ട്രീയ ഒത്തുതീര്‍പ്പ് തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായി ആല്‍ഥാനി പറഞ്ഞു.
ALSO WATCH

Most Popular